Thursday, March 12, 2026 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 04.28 PM

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു സ്‌കറിയ ആദരണീയനായ ഉമ്മന്‍ ചാണ്ടിസാറിന്റ്റെ ജീവിതചര്യയുടെ ലഘു ഡോക്യൂമെന്‍ട്രി പ്രദര്‍ശിപ്പിച്ചുകൊണ്ടു അനുസ്മരണ പ്രെഭാഷണം നടത്തുകയുണ്ടായി.
uploads/news/2025/07/792442/se.gif

ഫിലാഡല്‍ഫിയ: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ ഉമ്മന്‍ ചാണ്ടിസാറിന്റ്റെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്ററിന്റ്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ്റ് ഡോ ഈപ്പന്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തില്‍ ചാപ്റ്റര്‍ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ നടപടികള്‍ നിയന്ത്രിച്ചു.

ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു സ്‌കറിയ ആദരണീയനായ ഉമ്മന്‍ ചാണ്ടിസാറിന്റ്റെ ജീവിതചര്യയുടെ ലഘു ഡോക്യൂമെന്‍ട്രി പ്രദര്‍ശിപ്പിച്ചുകൊണ്ടു അനുസ്മരണ പ്രെഭാഷണം നടത്തുകയുണ്ടായി.

ചാപ്റ്റര്‍ വൈസ് ചെയര്‍മാന്മാരായ ജീമോന്‍ ജോര്‍ജ്, ജോര്‍ജ് ഓലിക്കല്‍, വൈസ് പ്രസിഡന്റ്റ് അലക്‌സ് തോമസ്, ഷാജി സുകുമാരന്‍, സ്റ്റാന്‍ലി ജോര്‍ജ്, ജെയിംസ് പീറ്റര്‍, ഫോമാ വൈസ് പ്രെസിഡന്റ്റ് ഷാലു പുന്നൂസ്, പമ്പ പ്രസിഡന്റ്റ് ജോണ്‍ പണിക്കര്‍, സുധാ കര്‍ത്താ എന്നിവര്‍ ഉമ്മന്‍ചാണ്ടിസാറിനെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്ക്വച്ചു സംസാരിക്കുകയുണ്ടായി.

മാര്‍ഷല്‍ വറുഗീസ്, ഷാജി സാമുവേല്‍, ജോണ്‍ ചാക്കോ, വര്‍ഗീസ് മട്ടുമ്മേല്‍, തോമസ് ചാണ്ടി, തങ്കച്ചന്‍ ഐസക്, ജേക്കബ് കോര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചാപ്റ്റര്‍ ട്രെഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ നന്ദിപ്രകാശനം നടത്തി.

സുമോദ് തോമസ് നെല്ലിക്കാല

Ads by Google
Tuesday 22 Jul 2025 04.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW