Monday, March 23, 2026 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 12.17 PM

' നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയ സഖാവ്' ; വി.എസ്സിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

rahul gandhi
photo-www.facebook.com/rahulgandhi

വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'' കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നു. ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം ധീരമായ തീരുമാനങ്ങളിലൂടെ - പ്രത്യേകിച്ച് പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍ - തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും, സഖാക്കള്‍ക്കും, സ്‌നേഹിതരോടും എന്റെ അനുശോചനം അറിയിക്കുന്നു'' , രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 3.20 ഓടെയാണ് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ മരിച്ചത്. 101 വയസായിരുന്നു. അച്യുതാനന്ദനോടുളള ആദരസൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW