Monday, March 23, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 21 Jul 2025 06.12 PM

മുഖ്യമന്ത്രിയേക്കാള്‍ മികച്ചുനിന്ന പ്രതിപക്ഷ നേതാവ് ; സഭയ്ക്ക് അകത്തുംപുറത്തും മികച്ച പ്രകടനം, പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച നേതാവ്

uploads/news/2025/07/792244/V.s.-achuthanadan-3.jpg

കേരളാ നിയമസഭയുടെ ചരിത്രത്തില്‍ മുഖ്യമന്ത്രി പദത്തേക്കാള്‍ ശ്രദ്ധിക്കപ്പെട്ട പ്രതിപക്ഷ നേതാവെന്ന വിശേഷണവും വി.എസ്. അച്യുതാനന്ദനായിരിക്കും കൂടുതല്‍ അനുയോജ്യമാകുക. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദന്‍ ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി.

വനംകയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദന്‍.

1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.2001 ലാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ജനകീയത കിട്ടിയത്. അക്കാലത്ത് അദ്ദേഹം എടുത്ത നിലപാടുകള്‍ സാധാരണജനങ്ങളില്‍ നിന്നും വലിയ പിന്തുണ കിട്ടി.

മതികെട്ടാന്‍ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂര്‍ പെണ്‍വാണിഭ കേസ്, ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് മുതലായവയില്‍ അദ്ദേഹം എടുത്തനയം പാതുജനങ്ങള്‍ക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം 2007ല്‍ മുന്നാറില്‍ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റി. പക്ഷേ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW