Monday, March 23, 2026 Last Updated 15 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 03.23 PM

ഫോണില്‍ 80,000 നഗ്നതകള്‍, 100 കോടി രൂപയുടെ ബ്ലാക്ക്മെയിലും: ബ്രഹ്മചാരികളായ ബുദ്ധസന്യാസിയായ വഴി തെറ്റിച്ച് തായ് വനിത

uploads/news/2025/07/791908/thai-women.jpg

തായ്‌ലന്റിനെ ഞെട്ടിച്ച ലൈംഗികാപവാദക്കേസില്‍ ബുദ്ധസന്യാസിമാരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുകയും അതിന്റെ വീഡിയോകളും ചിത്രങ്ങളും വെച്ച് അവരെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണംതട്ടുകയും ചെയ്ത സ്ത്രീയെ ഒടുവില്‍ പോലീസ് കുടുക്കി. ഇവരുടെ ഫോണില്‍ നിന്നും വീഡിയോകളും ചിത്രങ്ങളുമായി 80,000 അശ്‌ളീല കണ്ടന്റുകളും ബ്‌ളാക്ക്‌മെയിലിലൂടെ ഇവര്‍ 100 കോടിയോളം രൂപ സമ്പാദിച്ചതായും കണ്ടെത്തി.

ബുദ്ധസന്യാസിമാര്‍ ബ്രഹ്മചര്യം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസായതിനാല്‍ കേസ് വലിയ പൊതുജനശ്രദ്ധ ആകര്‍ഷിച്ചു. അഴിമതിയില്‍ ഉള്‍പ്പെട്ട കുറഞ്ഞത് ഒമ്പത് മഠാധിപതികളുടെയും മുതിര്‍ന്ന സന്യാസിമാരുടെയും സന്യാസവസ്ത്രം തിരിച്ചെടുക്കുകയും സന്യാസത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി റോയല്‍ തായ് പോലീസ് സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറഞ്ഞു.

30 വയസ്സിന്റെ മധ്യത്തിലുള്ള വിലാവന്‍ എംസാവത് എന്ന സ്ത്രീയാണ് സംഭവത്തിലെ വില്ലത്തി. ബാങ്കോക്കിന് വടക്കുള്ള നോന്തബുരിയിലെ ആഡംബര വീട്ടില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊള്ളയടിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ അവര്‍ക്കെതിരെ ചുമത്തി. 'മിസ് ഗോള്‍ഫ്' എന്നായിരുന്നു പോലീസ് ഇവര്‍ക്ക് നല്‍കിയ രഹസ്യകോഡ്. ഇവര്‍ കുറഞ്ഞത് ഒമ്പത് സന്യാസിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തെയെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തതോടെയാണ് ബുദ്ധമത നേതാക്കള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങളും അടുപ്പമുള്ള വീഡിയോകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സന്യാസിമാരെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് കിട്ടിയ പണം ഇവര്‍ നിയമവിരുദ്ധ ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി വന്‍തോതില്‍ ചെലവഴിച്ചതായും അവര്‍ കണ്ടെത്തി.

ചില സന്യാസിമാര്‍ വിലാവനുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചു. സോഷ്യല്‍ മീഡിയ വഴി അവരെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു സന്യാസി അവളുമായി ദീര്‍ഘകാല ബന്ധത്തിലാണെന്ന് അവകാശപ്പെടുകയും അവളില്‍ നിന്ന് ഒരു കാര്‍ പോലും സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ അവള്‍ മറ്റൊരു സന്യാസിയുമായി രഹസ്യബന്ധം പുലര്‍ത്തുന്നത് കാണാനിടയായതോടെ അദ്ദേഹം അവളില്‍ നിന്നും പിന്മാറി. ഇതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. തുടര്‍ന്ന് വിലാവന്‍ ബ്‌ളാക്ക്‌മെയിലിംഗ് ആരംഭിക്കുകയും പണം ആവശ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തു.

Ads by Google
Saturday 19 Jul 2025 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW