Monday, March 23, 2026 Last Updated 18 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 11.02 AM

ഇന്ധനസ്വിച്ച് ഓഫാക്കിയത് ക്യാപ്റ്റന്‍ തന്നെയോ? ; അഹമ്മദാബാദ് ദുരന്തത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍

uploads/news/2025/07/791564/aeroplane.jpg

അഹമ്മദാബാദില്‍ എയര്‍ഇന്ത്യാ വിമാനദുരന്തത്തിന് കാരണമായതായി കണ്ടെത്തിയ വിമാനത്തിന്റെ ഇന്ധനസ്വിച്ച് ഓഫാക്കിയത് വിമാനത്തിന്റെ ക്യാപ്റ്റന്‍ തന്നെയെന്ന് ആരോപണം. കോക്പിറ്റില്‍ നിന്നുള്ള സന്ദേശത്തെ അപഗ്രഥിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ക്യാപ്റ്റന്‍ സുമീത് സബര്‍ബാള്‍ തന്നെയായിരിക്കാം ഇന്ധനസ്വിച്ച് ഓഫാക്കിയതെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാനാപകടത്തില്‍ എയര്‍ഇന്ത്യാ വിമാനത്തിന്റെ ഇന്ധനസ്വിച്ച് രണ്ടു തവണ ഓഫാക്കിയതെന്നാണ് വിവരം.

വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിന്റെ ഇന്ധനസ്വിച്ച് റണ്ണില്‍ നിന്നും കട്ട് ഓഫിലേക്ക് നിമിഷനേരം കൊണ്ടു മാറിയെന്നും തിരികെ ഓണ്‍ ആക്കിയപ്പോഴേയ്ക്കും വിമാനം അപകടത്തില്‍ പെട്ടെന്നുമായിരുന്നു നേരത്തേ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്മാക്കിയിരുന്നത്. ഓഫായ ഇന്ധനസ്വിച്ച് വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടമാക്കി കൂപ്പുകുത്തുകയായിരുന്നു എന്നുമാണ് കണ്ടെത്തല്‍. കോക്കപിറ്റിലേതായി പുറത്തുവന്ന സംഭാഷണ ങ്ങളില്‍ പൈലറ്റുമാരില്‍ ഒരാള്‍ എന്തിനാണ് ഇന്ധന സ്വിച്ച് കട്ട് ഓഫ് ചെയ്തത് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ അങ്ങിനെ ചെയ്തിട്ടില്ലെന്ന് രണ്ടാമന്‍ മൊഴി നല്‍കുന്നതുമായിരുന്നു അതിലുണ്ടായിരുന്നത്.

15,638 മണിക്കൂര്‍ വിമാനം പറത്തിയിട്ടുള്ള സുമീത സബര്‍വാളും 3403 മണിക്കൂര്‍ പരിചയമുള്ള ക്‌ളൈവുമാണ് വിമാനം പറത്തിയത്. വിമാനം പറന്നുയരുമ്പോള്‍ ഫസ്റ്റ് ഓഫീസറായിരുന്ന ക്‌ളൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നതെന്നും ഇന്ധന സ്വിച്ചിനെക്കുറിച്ച് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് ക്‌ളൈവ് കുന്ദര്‍ ചോദിക്കുന്നതാണ് കേട്ടതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം അപകടം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ ഇന്ധനസ്വിച്ച് റണ്‍ പൊസിഷനിലായിരുന്നു കണ്ടത്. വിമാനത്തിന് ഇന്ധനതകരാറും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് എയര്‍ഇന്ത്യ നേരത്തേ വെളിപ്പെടുത്തിയത്.

വാള്‍സ്ട്രീറ്റ് ജേണലിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യയോ എഎഐബിയോ ഇതുവരെ തയാറായിട്ടില്ല. നേരത്തേ വിവരം പുറത്തുവന്നതിന് പി്ന്നാലെ പൈലറ്റുമാരെ ബലിയാടാക്കുകയാണെന്ന് പറഞ്ഞ പ്രതിഷേധവുമായി പൈലറ്റ് അസോസിയേഷന്‍ എത്തിയിരുന്നു. അതേസമയം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന.

Ads by Google
Thursday 17 Jul 2025 11.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW