Saturday, March 14, 2026 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 06.09 PM

ടൈ-അപ്പ് ഡീറ്റൈയിലിംഗുള്ള സ്ട്രാപ്പ്ലെസ് ബ്ലൗസിനൊപ്പം ഇളം പച്ച സാരിയില്‍ ഹോട്ട് ലുക്കില്‍ ശില്‍പ്പ ഷെട്ടി കുന്ദ്ര; എന്റെ രാജ്ഞി എന്ന കമന്റുമായി ഭര്‍ത്താവ് രാജ് കുന്ദ്ര

ബോളിവുഡിന്റെ പ്രിയതാരം ശില്‍പ്പഷെട്ടിയുടെ സാരി ലുക്കിന് എന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഇളം പച്ചസാരിയില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
uploads/news/2025/07/790559/Untitled-7.jpg
Shilpa Shetty Kundra (Image Source: Instagram)

മൂന്നു പതിറ്റാണ്ടുകള്‍ മുന്‍പ് ബോളിവുഡ് സിനിമയിലെത്തി അക്കാലത്തെ സൂപ്പര്‍ഹീറോയിനായി തിളങ്ങിയ താരമാണ് ശില്‍പ്പ ഷെട്ടി കുന്ദ്ര. മോഡല്‍, അഭിനേത്രി, നിര്‍മ്മാതാവ്, സെലിബ്രിറ്റി ജഡ്ജ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, യോഗ പരിശീലക എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരത്തിന് ആരാധകരേറെയാണ്. 50-ാം വയസ്സിലും സൗന്ദര്യത്തിലും ഫിറ്റ്നെസ്സിലും ശില്‍പ്പയെ വെല്ലാന്‍ മറ്റൊരു താരം ഹിന്ദി ചലച്ചിത്രലോകത്ത് ഇല്ലെന്നു തന്നെ പറയാം.
അഴകളവുകളിലൂടെയും ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളിലൂടെയും ശില്‍പ്പ എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമകളില്‍ നിന്ന് കുറച്ചുനാള്‍ ഇടവേളകള്‍ എടുത്തെങ്കിലും വീണ്ടും താരം അഭിനയരംഗത്ത് സജീവമായിട്ടുണ്ട്. താരം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കെഡി- ദി ഡെവിൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍.
ഇപ്പോഴിതാ തന്റെ അഴകളവുകള്‍ എടുത്തു കാട്ടുന്ന പച്ച സാരിയില്‍ അതിസുന്ദരിയായി ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സാരിയിൽ തന്റെ തിരഞ്ഞെടുപ്പുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്നതിൽ ഒരിക്കലും താരം പരാജയപ്പെട്ടിട്ടില്ല. മനീഷ് മൽഹോത്ര ഡിസൈനില്‍ നിന്നുള്ള ഇളം പച്ച സാരിയാണ് താരം ധരിച്ചിരിക്കുന്നത്. പിറകില്‍ ടൈ-അപ്പ് ഡീറ്റൈയിലിംഗുള്ള സ്ട്രാപ്പ്ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. മനോഹരമായ കമ്മലുകളും വസ്ത്രത്തിന് ചേരുന്ന ഒരു ബ്രേസ്ലെറ്റും താരത്തിന് എലഗന്റ് ഗ്ലാം ലുക്ക് തരുന്നു. ‘‘ഞാൻ എന്റെ പച്ചപ്പുകള്‍ കഴിക്കുന്നു, അവ ധരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശില്‍പ്പ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. കെഡി ടീസര്‍ എന്ന ഹാഷ് ടാഗിനൊപ്പമാണ് ശില്‍പ്പയുടെ പോസ്റ്റ്.
പോസ്റ്റിനു താഴെ ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘എന്റെ രാജ്ഞി...’ എന്നാണ് ഭര്‍ത്താവ് രാജ് കുന്ദ്ര ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്. ഫറാ ഖാൻ, ബിപാഷ ബസു തുടങ്ങിയ സെലിബ്രിറ്റികളിൽ നിന്ന് ലൈക്കുകളുമുണ്ട്. ‘പ്രായം പിന്നിലേക്ക്, സാരിയില്‍ ശില്‍പ്പ അതിസുന്ദരിയാണ്, ലുക്കിംഗ് ഹോട്ട്...’ എന്നതടക്കമാണ് കമന്റുകള്‍.
1970 കളിലും 80 കളിലും ബെംഗളൂരുവിൽ നടക്കുന്ന ഈ ബഹുഭാഷാ ആക്ഷൻ ഡ്രാമയിൽ ശിൽപ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ധ്രുവ സർജ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, നോറ ഫത്തേഹി, വി. രവിചന്ദ്രൻ, രമേഷ് അരവിന്ദ് എന്നിവരും അഭിനയിക്കുന്നുണ്ട്. മുംബൈയിൽ നടന്ന ഗംഭീര ടീസർ ലോഞ്ചിന് ശേഷം, കെഡി- ദി ഡെവിളിന്റെ തെലുങ്ക് ടീസർ പുറത്തിറക്കുന്നതിനായി ഹൈദരാബാദിലേക്ക് പോയിരുന്നു.

Ads by Google
Friday 11 Jul 2025 06.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW