Thursday, March 12, 2026 Last Updated 11 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 02.47 PM

സി.ജെ ജോസഫ് പല്ലാട്ടുമഠം സിയാറ്റില്‍ അന്തരിച്ചു, സംസ്‌കാരം കേരളത്തില്‍ ജൂലൈ 8 ചൊവാഴ്ച

uploads/news/2025/07/789898/a11.gif

സിയാറ്റില്‍: പല്ലാട്ടുമഠം സി.ജെ ജോസഫ് (75) അന്തരിച്ചു. അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടയില്‍ അസുഖ ബാധിതനായി സിയാറ്റില്‍ എവര്‍ഗ്രീന്‍ മെഡിക്കല്‍ സെന്ററില്‍ വച്ചു മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: ഓമന ജോസഫ് കിടങ്ങൂര്‍ പുതുകാടെത്തു കുടുംബംഗമാണ്.

പാലാ മുനിസിപ്പാലിറ്റിയുടെ ബസ് ഓപ്പറേഷന്‍ ഡിവിഷനിലെ ടൈം കീപ്പിംഗ് സൂപ്പര്‍വൈസര്‍ ആയി ദീര്‍ഘനാള്‍ സേവനം അനുഷ്ഠിച്ചിരുന്നു . സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. കടപ്ലാമറ്റം സര്‍വീസ്‌കോ-ഓറേറ്റീവ്ബാങ്ക് ഡയറക്ടര്‍, ബോര്‍ഡ് മെമ്പര്‍ ബാങ്ക് പ്രസിഡന്റ് , പാലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു .

മക്കള്‍: ജോസ്ന & ജോസി പന്തലടത്തില്‍, മള്ളൂശ്ശേരി (ന്യൂഡല്‍ഹി), ജോമോള്‍ & സന്തോഷ് തടത്തില്‍ (സിയാറ്റില്‍), ജയ്‌മോള്‍ & സുബിന്‍ വടക്കേമുകളേല്‍, കൈപ്പുഴ (ന്യൂഡല്‍ഹി),

സഹോദരങ്ങള്‍: മേരിക്കുട്ടി & ജോസഫ് (പുത്തന്‍മറ്റത്തില്‍, കണ്ണംകര), സൈമണ്‍ & ഇസബെല്ല (തത്തംകിനാട്ടുകര, മാറിക) (ഡാളസ്), ലിസി & ജോയ് (നെല്ലിപ്പുഴ, പുന്നത്തറ), സിസ്റ്റര്‍ ആനി (മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പ്രവിത്താനം, പാലാ), സണ്ണി & ലിസമ്മ (പടിക്കവീട്ടില്‍, ചേര്‍പ്പുങ്കല്‍) ഓസ്‌ട്രേലിയ, പരേതയായ പുഷ്പമ പല്ലാട്ടുമഠം, സാമോന്‍ & ബിന്ദു (വണ്ടന്നൂര്‍ പുതുവേലി) (ഡാളസ്)

മൃതസംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ (08.07.2025) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ്. മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്‍

വാര്‍ത്ത അയച്ചത് പി പി ചെറിയാന്‍

Ads by Google
Monday 07 Jul 2025 02.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW