Thursday, March 12, 2026 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 02.50 PM

ഡാലസ്സിനെ സംഗീത സാന്ദ്രമാക്കാന്‍ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025

uploads/news/2025/07/789260/oo-1.gif

ഡാളസ്: ഡാലസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ . 2025 ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 8:00 വരെ കരോള്‍ട്ടണ്‍ ഗുഡ് എലിമെന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍, DFW മേഖലയിലുള്ള കേരള ക്രൈസ്തവ ദേവാലയങ്ങളിലെ മികച്ച ഗായകസംഘങ്ങളുടെ ഹൃദയഹാരിയായ സംഗീതം മുഴുങ്ങുന്നു.

'FREEDOM FROM WORRY AND ANXIETY ' എന്ന കാലിക പ്രാധാന്യമുള്ള വിഷയത്തെപ്പറ്റി ദേശീയ അന്തര്‍ദേശീയ വേദികളില്‍ ശ്രദ്ധേയനായ പ്രഭാഷകന്‍ ജോണ്‍ കുരിയന്‍ കോട്ടയം, ഹൃദയത്തെ സ്പര്‍ശിക്കുന്ന ഭാഷയില്‍ ആധികാരികമായി സംസാരിക്കുന്നു.

ക്രൈസ്തവ മാധ്യമ രംഗത്തു ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള LIFE FOCUZ മീഡിയയും BBC കാരോള്‍ട്ടണും ചേര്‍ന്നാണ് ഈ സംഗീത ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം മെസ്‌ക്വിറ്റില്‍ നടന്ന സ്റ്റീഫന്‍ ദേവസ്സി ക്രിസ്തീയ സംഗീതനിശ LIFE FOCUZ മീഡിയ ഒരുക്കിയ ഒരു അവിസ്മരണീയ അനുഭവമായിരുന്നു .

DFW മേഖലയിലുള്ള എല്ലാ മലയാളികളെയും ഈ സംഗീത ആഘോഷത്തിന്റെ ഭാഗമാകാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പി പി ചെറിയാന്‍

Ads by Google
Thursday 03 Jul 2025 02.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW