Monday, March 23, 2026 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 01.20 PM

വ്യാജ പീഡനക്കേസ് : പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ രണ്ടുകോടി ആവശ്യപ്പെട്ടു: പോലീസ് നടപടിക്കെതിരേ മകള്‍

uploads/news/2025/06/787095/daughter.jpg

കൊച്ചി: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബംഗളൂരു പോലീസ് നടപടിക്കെതിരേ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും അവര്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കള്‍ക്കും ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കേസിന് ആസ്പദം.

തന്ത്രിയുടെ സഹോദര മക്കളായ പ്രവീണും ശ്രീരാഗും കാശിനാഥനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസ്. പ്രവീണിന്റെ കര്‍ണാടകയിലുള്ള പെണ്‍സുഹൃത്താണ് അറസ്റ്റിലായ അരുണിനും ക്ഷേത്രം തന്ത്രിക്കുമെതിരേ പരാതി നല്‍കിയ സ്ത്രീ. കര്‍ണാടക ബെന്ദല്ലൂര്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇക്കാര്യം പോലീസിനും കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ടെന്നും മകള്‍ ഉണ്ണിമായ പറഞ്ഞു. അച്ഛന്റെ നിരപരാധിത്വം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിട്ടും പൊലീസ് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരില്‍ അവര്‍ തന്നെയും ക്ഷേത്രത്തെയും നിരന്തരം വേട്ടയാടുകയാണെന്നും അവര്‍ ആരോപിച്ചു.

കര്‍ണാടക പോലീസ് പണം ആവശ്യപ്പെട്ടതിന്റെ തെളിവും പക്കലുണ്ട്. കര്‍ണാടകയിലെ യുവതി പൂജയ്ക്കായി ക്ഷേത്രത്തില്‍ എത്തിയെന്ന് പറയുന്ന ദിവസം യുവതിയും മൂന്ന് സ്ത്രീകളും വന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും വ്യാജമാണെന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധനയില്‍ വ്യക്തമായി.

ക്ഷേത്രത്തില്‍ പ്രവേശിച്ച അവര്‍ ചില ഫോട്ടോകള്‍ എടുക്കുകയും ഉടന്‍ തന്നെ അവിടെ നിന്ന് പോവുകയുമായിരുന്നു. വസ്തുത ഇതാണെന്നിരിക്കെയാണ് വ്യാജ തെളിവുകള്‍ സൃഷ്ടച്ചുകൊണ്ട് സഹോദരിയുടെ ഭര്‍ത്താവിനെ പീഡനക്കേസില്‍ കുടുക്കിയതെന്നും അവര്‍ പറഞ്ഞു.ഈ കേസില്‍ അച്ഛനെയും ഉള്‍പ്പെടുത്തി ക്ഷേത്രത്തിന് കളങ്കം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.

സംഭവത്തില്‍ ഉണ്ണി ദാമോദരന്റെ സഹോദരന്മാരായ കെ.ഡി ദേവദാസ്, കെ.ഡി വേണുഗോപാല്‍, ഇവരുടെ മക്കളായ അഡ്വ. പ്രവീണ്‍, അഡ്വ. ശ്രീരാഗ് ദേവദാസ്, സ്വാമിനാഥന്‍, കാശിനാഥന്‍, മരുമക്കളായ അനഘ പ്രവീണ്‍, രജിത സ്വാമിനാഥന്‍, ചന്ദന ശ്രീരാഗ്, മഹേശ്വരി എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ഉണ്ണിമായ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Friday 20 Jun 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW