-->
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം സ്വന്തമാക്കി അഖിൽ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം .‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 23 ഭാഷകളിലുള്ള യുവ എഴുത്തുകാർക്കാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് ജേതാക്കൾക്ക് ലഭിക്കുക. പുരസ്കാര വിതരണ തീയതി പിന്നീട് അറിയിക്കും.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
'സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്. ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എൻ്റെ ഉമ്മകൾ' അഖിൽ കുറിച്ചു.
ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും നേടി. മലയാള വിഭാഗത്തിലാണ് പുരസ്‌കാരങ്ങൾ. തൃശൂർ ജില്ലയിലെ ചേർപ്പ് സിഎൻഎൻ ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപകനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത്. പാലറ്റ്, നയൻമൊനി, നിണവഴിയിലെ നിഴലുകൾ, ആഫ്രിക്കൻ തുമ്പികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നോവൽ, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.