Wednesday, March 18, 2026 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.43 AM

' എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഉര്‍വശി' ; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ

bhaama, photo
photo-www.instagram.com/bhamaa/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടി ഉര്‍വശിയോടൊപ്പമുളള സ്‌നേഹചിത്രങ്ങളാണ് ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ഉര്‍വശിയുടെ മടിയില്‍ തല ചായ്ച്ചു കിടക്കുന്ന ഭാമയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. വാത്സല്യത്തോടെ ഭാമയെ തലോടുകയാണ് ഉര്‍വശി.

' സകുടുംബം ശ്യാമള' യിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഒരുപാടു സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഭാമയും ഉര്‍വശിയും തമ്മിലുളള ആഴത്തിലുളള ബന്ധം പങ്കുവയ്ക്കുന്നതാണ് ചിത്രങ്ങള്‍. ' എന്റെ എല്ലാക്കാലത്തെയും പ്രിയപ്പെട്ട ഉര്‍വശി' എന്ന അടിക്കുറിപ്പോടെയാണ് ഭാമ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW