-->
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ വെല്ലുവിളികള്‍ക്കിടയില്‍ ജാതി സെന്‍സസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജാതി സെന്‍സസ് നടത്താനുള്ള വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്. രണ്ടു ഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കേന്ദ്രമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എടുത്ത തീരുമാനം അനുസരിച്ചാണ് ജാതി സെന്‍സസിന് ഒരുങ്ങുന്നത്. യോഗത്തിന്റെ തീരുമാനപ്രകാരം 2027 നകം സെന്‍സസ് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രം തീരുമാനം എടുത്തിരിക്കുന്നത്.
രണ്ടുഘട്ടമായിട്ടായിരിക്കും ജാതി സെന്‍സസ് നടക്കുക. ആദ്യഘട്ടത്തില്‍ സ്വത്തുവിവരങ്ങളാകും ശേഖരിക്കുക. വീടുകള്‍ വസ്തുവകകള്‍. മറ്റുവരുമാനങ്ങള്‍ എന്നിവയെല്ലാമായിരിക്കും വരിക. രണ്ടാം ഘട്ടത്തില്‍ ജാതി തിരിച്ചുള്ള ജനസംഖ്യയും സാമ്പത്തീകവും വരും.
സ്വന്തമായി ഓരോ പൗരനും നേരിട്ട അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. 34 ലക്ഷം പേരെയാണ് സെന്‍സസിന്റെ കാര്യത്തിലുള്ള ചുമതലകള്‍ ഏല്‍പ്പിക്കാന്‍ പോകുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ജാതി സെന്‍സസ് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.