Monday, March 23, 2026 Last Updated 39 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 12.00 PM

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ചു ; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

uploads/news/2025/06/785986/pavi.jpg

തിരുവനന്തപുരം: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രന്‍ ആണ് അശ്‌ളീല കമന്റ് ഇട്ട് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. പവി ആനന്ദാശ്രമം ഫേസ്ബുക്ക് പ്രൊഫൈലിലാണ് പ്രകടനം. വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

സമാനകുറ്റത്തിന് മുമ്പ് ആറുമാസം സസ്‌പെന്‍ഷന്‍ കിട്ടിയയാളാണ് പവിത്രന്‍. നടപടിയെടുക്കാന്‍ കാസര്‍ഗോഡ് കളക്ടറെ റവന്യൂമന്ത്രി രാജന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഫേസ്ബുക്ക് കമന്റ് അച്ചടക്കലംഘനമാണെന്ന് വിലയിരുത്തിയാണ് നടപടിയെടുക്കാന്‍ കാസര്‍ഗോഡ് കളക്ടര്‍ ഇമ്പശേഖരന് നല്‍കിയത്. ലൈംഗികചുവയോടെയുള്ള കമന്റാണ് ഇട്ടത്. നായര്‍ സമുദായത്തില്‍ പെട്ടതും വിദേശത്ത് ജോലി ചെയ്യുന്നവരമായ സ്ത്രീകളെ അപമാനിക്കുന്ന രീതിയിലായിരുന്നു കമന്റ്. ഉത്തരവാദിത്വപ്പെട്ട പോസ്റ്റില്‍ ഇരുന്നുകൊണ്ട് ചെയ്ത കാര്യത്തിനാണ് നടപടി.

സമാനമായ രീതിയില്‍ മുമ്പ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് എതിരേ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ടയാളാണ് പവിത്രന്‍. പിന്നീട് ഈ വിമര്‍ശനത്തിന് പരസ്യമായി മാപ്പു പറഞ്ഞാണ് ഇയാള്‍ തിരിച്ചു കയറിയത്. അതേയാള്‍ തന്നെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ മുഴുവന ഞടുങ്ങിയ വിമാന ദുരന്തത്തിന് ഇരയായ ഏക മലയാളി രഞ്ജിതയ്‌ക്കെതിരേ ഫേസ്ബുക്ക് കമന്റിട്ടതെന്ന് തിരിച്ചറിയുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW