Saturday, March 14, 2026 Last Updated 39 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 08.48 AM

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവം ; ഇന്നും ശക്തമായ മഴ ; ജൂണ്‍ 15 വരെ നീളും

uploads/news/2025/06/785755/rain-360-600.gif

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവം. പടിഞ്ഞാറന്‍കാറ്റ് ശക്തമായതിനുപുറമേ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സാന്നിധ്യവും വരുന്ന ഒരാഴ്ച വ്യാപക മഴയ്ക്കു വഴിവയ്ക്കുമെന്നു കാലാവസ്ഥാ പ്രവചനം. ഇന്നും ശക്തമായ മഴ തുടരും.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതും ബംഗാള്‍ ഉള്‍കടലിലെ ചക്രവാത ചുഴിയും കാലവര്‍ഷത്തെ സ്വാധീനിക്കും. ജൂണ്‍ 15 വരെ നിലവില്‍ സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

14 മുതല്‍ 16 വരെ ഒറ്റപ്പെട്ടതും അതിതീവ്രവുമായ മഴ പെയ്‌തേക്കാം. ഇന്നുമുതല്‍ 15വരെ ശക്തമായ കാറ്റിനും വരുംദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്്. ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW