-->
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു . ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 9090 രൂപയും പവന് 72720 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 9080 രൂപയും പവന് 72640 രൂപയുമായിരുന്നു നിരക്ക്. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ വിലയുടെ ഭാരം കൂടുതൽ വർദ്ധിക്കുകയാണ്. വിവാഹം പോലുള്ള പ്രധാന ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ഈ നിരന്തരം ഉയർന്നുവരുന്ന വില ഏറെ ആശങ്ക ഉയർത്തുന്നുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ വർധിച്ചു. ഇന്നത്തെ വില 9090 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7455 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ് .
സ്വർണാഭരണം വാങ്ങുന്നവരാണ് മലയാളികൾ. സ്വർണ വില ഓരോ ദിവസവും ഉയർന്ന് പോകുന്നത് വലിയ വിഭാഗം മലയാളികൾക്ക് ആശങ്കയാണ്. സ്വർണ വിലയുടെ ഇപ്പോഴത്തെ പോക്ക് എവിടെ ചെന്ന് നിൽക്കുമെന്ന ചോദ്യം വലിയ തോതിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360
ജൂൺ 2 - ഒരു പവൻ സ്വർണത്തിന് ഇന്ന 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480
ജൂൺ 3 - ഒരു പവൻ സ്വർണത്തിന് ഇന്ന 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640
ജൂൺ 4 - ഒരു പവൻ സ്വർണത്തിന് ഇന്ന 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720