Thursday, March 12, 2026 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 07.36 PM

റ്റി കെ എഫ് ഓണാഘോഷ പരിപാടികള്‍ക്ക് ജൂണ്‍ 8 നു കൊടിയേറും

ഓഗസ്റ്റ് 23 നു ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അനുബന്ധ പരിപാടിയായി നടത്തപ്പെടും.
uploads/news/2025/06/784275/4.gif

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികള്‍ക്ക് ജൂണ്‍ 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡല്‍ഫിയയില്‍ കൊടിയേറും. മയൂര ഇന്ത്യന്‍ റെസ്റ്റോറന്റ്റില്‍ (9321 ക്രൂസ് ടൌണ്‍ റോഡ് 19115) വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ അക്കരക്കാഴ്ച മെഗാ സീരിയയിലൂടെ ജനപ്രീതി നേടിയ അനുഗ്രഹീത കലാകാരന്‍ ജോര്‍ജ്കുട്ടി വലിയ കല്ലുങ്കല്‍ മുഖ്യാതിഥി ആയി പങ്ക്‌കെടുക്കും.

ഓഗസ്റ്റ് 23 നു ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ഓണ മഹോത്സവത്തിന് മുന്നോടിയായുള്ള ടിക്കറ്റ് കിക്കോഫ് അനുബന്ധ പരിപാടിയായി നടത്തപ്പെടും.

ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടകീഴില്‍ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുന്‍കാലങ്ങളില്‍ ദേശീയ തലത്തില്‍ ജനശ്രദ്ധ നേടിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ പരിപാടികള്‍ക്ക് ഇത്തവണയും ഗജകേസരി നയന മനോഹരിയായ വിനോദ പരിപാടികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്.

MCEFEE എന്റ്റര്‍ടൈന്‍മെന്റ്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാര്‍ക് ഓഫ് കേരള എന്ന പരിപാടികള്‍ ട്രൈസ്റ്റേറ്റ്‌കേരളാ ഫോറവുമായി പങ്ക് ചേര്‍ന്നാണ് ഫിലാഡല്‍ഫിയ യില്‍ അരങ്ങേറുക. സ്പാര്‍ക് ഓഫ് കേരളാ എന്റ്റര്‍ടൈന്‍മെന്റ്റിന്റ്റിന്റ്റെ താരങ്ങളും പിന്നണി ഗായകരും ടി കെ എഫ് ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേറും.

പുതുമയാര്‍ന്ന ഓണാഘോഷ പരിപാടികള്‍ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു മാത്യു 267 893 9571 (ചെയര്‍മാന്‍), സാജന്‍ വര്‍ഗീസ് 215 906 7118 (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ 215 873 4365 (ട്രെഷറര്‍), അഭിലാഷ് ജോണ്‍ 267 701 3623 (ഓണാഘോഷ ചെയര്‍മാന്‍), വിന്‍സെന്റ്റ് ഇമ്മാനുവേല്‍ 215 880 3341 (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അരുണ്‍ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസര്‍), രാജന്‍ സാമുവേല്‍ 215 435 (കേരളാ ഡേ ചെയര്‍മാന്‍) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സുമോദ് തോമസ് നെല്ലിക്കാല

Ads by Google
Monday 02 Jun 2025 07.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW