-->
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടികൊണ്ട് ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ മത്സരങ്ങളില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവയില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പന്ത്രണ്ടില്‍ ഏഴ് സമ്മാനങ്ങളും കരസ്ഥമാക്കികൊണ്ട് ഇടവകയ്ക്ക് അഭിമാനമായി. ക്‌നാനായ റീജിയണിലെ പതിനഞ്ച് ഇടവകകളില്‍നിന്നും ഏഴു മിഷനുകളില്‍ നിന്നുമായി നാള്‍ കാറ്റഗറികളിലായി നടത്തപ്പെട്ട ഉപന്യാസ മതസരങ്ങള്‍ സംഘടിപ്പിച്ചത് ക്‌നാനായ റീജിയണിലെ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനാണ്. മത്സരങ്ങളിലെ വിജയികളെ ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ നടത്തപ്പെട്ട ആഘോഷങ്ങളില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പ്രഖ്യാപിച്ചു. സെന്റ് മേരീസ് ഇടവകയില്‍ നിന്നുള്ള വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
കാറ്റഗറി 1 ല്‍ ഒന്നാം സമ്മാനം ജെന്നിഫര്‍ കൊച്ചിക്കുന്നേല്‍, മൂന്നാം സമ്മാനം ഷാര്‍ലറ്റ് കൈതക്കത്തൊട്ടിയില്‍ എന്നിവര്‍ കരസ്ഥമാക്കി. കാറ്റഗറി 2 ലെ ഒന്നാം സമ്മാനം ഫിലിപ്പ് നെടുംതുരുത്തില്‍, രണ്ടാം സമ്മാനം ജാഷ് തോട്ടുങ്കല്‍ എന്നിവര്‍ക്കാന്‍ ലഭിച്ചത്. കാറ്റഗറി 3 ലെ ഒന്നാം സമ്മാനം ജെയിംസ് കുന്നശ്ശേരിയും മൂന്നാം സമ്മാനം സാന്ദ്ര കുന്നശ്ശേരിയും സ്വന്തമാക്കി. കാറ്റഗറി 4 ല്‍ മുതിര്‍ന്നവര്‍ക്കായി നടത്തപ്പെട്ട മത്സരത്തില്‍ സിസി മൂലക്കാട്ട് മൂന്നാം സമ്മാനത്തിന് അര്‍ഹയായി. ഇവര്‍ക്ക് പുറമെ, കാറ്റഗറി 1 ലെ രണ്ടാം സമ്മാനം ജോഷ്വ ചക്കാലക്കല്‍ (സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക്ക് ഇടവക, ന്യൂയോര്‍ക്ക്), കാറ്റഗറി 2 ലെ മൂന്നാം സമ്മാനം ഐസക്ക് പുല്ലാനപ്പള്ളില്‍ (സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക്ക് ഇടവക, ന്യൂയോര്‍ക്ക്), കാറ്റഗറി 3 ലെ രണ്ടാം സമ്മാനം ബെറ്റ്‌സി കിഴക്കേപ്പുറം (ക്രൈസ്റ്റ് ദ് കിംഗ് ക്‌നാനായ കാത്തലിക്ക് ഇടവക, ന്യൂ ജേഴ്സി), കാറ്റഗറി നാലിലെ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും യഥാക്രമം റാണി കൊച്ചുവീട്ടില്‍ (സെന്റ് മേരീസ് ക്‌നാനായ ഇടവക ഹൂസ്റ്റണ്‍), ബിബിത പറപ്പള്ളി (സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ഇടവക, താമ്പാ) എന്നിവര്‍ സ്വന്തമാക്കി. വടക്കേ അമേരിക്കന്‍ ക്‌നാനായ മേഖലയ്ക്ക് ധന്യന്‍ മാര്‍ മാക്കില്‍ എങ്ങനെ പ്രസക്തമാണ് ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായത്തിന്റെ ഐക്യത്തിനും ആത്മീയശാക്തീകരണത്തിനും ധന്യന്‍ മാര്‍ മാക്കിലിന്റെ തത്വങ്ങള്‍ നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ ചിക്കാഗോ സുപ്പീരിയര്‍ സി. ജെസീന മത്സര പ്രഖ്യാപനത്തിനും സമ്മാനദാനത്തിനും വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനിലെ സന്യസ്ഥരോടൊപ്പം നേതൃത്വം നല്‍കി. സമ്മാനാര്‍ഹരായ സെന്റ് മേരീസ് ഇടവകയിലെ മത്സരാര്‍ത്ഥികളെ ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അഭിനന്ദിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും, ധന്യന്‍ മാര്‍ മാത്യു മാക്കീലിനെ അടുത്തറിയുവാനായി ഇത്തരത്തിലുള്ള ഒരു മത്സരം സംഘടിപ്പിച്ച വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സിന് നന്ദി അറിയിക്കുകയും ചെയ്തു. ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, ക്‌നാനായ റീജ്യന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍