Saturday, March 14, 2026 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 03.13 PM

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡോ അബ്ദുള്‍ സലാം മുഹമ്മദ് സണ്ണിവെയ്ല്‍ മേയറുമായി കൂടിക്കാഴ്ച നടത്തി

uploads/news/2025/06/784255/pp-7.gif

സണ്ണിവെയ്ല്‍: ഇന്ത്യയുടെ അഭിമാനകരമായ ബഹിരാകാശ ഗവേഷണ സംരംഭങ്ങള്‍ക്ക് സംഭാവന നല്‍കിയ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ഡോ അബ്ദുള്‍ സലാം മുഹമ്മദ് സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മെയ് 30 ശനിയാഴ്ച സണ്ണിവെയ്ല്‍ ഹോപ്പ് കോഫി ഹൗസില്‍ എത്തിച്ചേര്‍ന്ന മേയറെ ഡോ അബ്ദുള്‍ സലാം പൂച്ചെണ്ട് നല്‍കി ആദരിച്ചു.

മേയറുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ സണ്ണിവെയ്ല്‍ നഗരത്തിന്റെ ഭരണ മാതൃകയെ - പ്രത്യേകിച്ച് സുതാര്യവും ഉള്‍ക്കൊള്ളുന്നതും ഭാവിയിലേക്കുള്ളതുമായ ഭരണത്തോടുള്ള പ്രതിബദ്ധതയെ -മര്‍കസ് നോളജ് സിറ്റിയുടെ (കേരളം, ഇന്ത്യ) സിഇഒയും, മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും സുസ്ഥിര നഗര-ഗ്രാമ പരിവര്‍ത്തനത്തില്‍ ആഗോള വിദഗ്ദ്ധനുമായ ഡോ. അബ്ദുള്‍ സലാം മുഹമ്മദ് പ്രശംസിച്ചു

യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി, സണ്ണിവെയ്ല്‍ സിറ്റിയുടെ ഭരണ സമീപനത്തെക്കുറിച്ച് കൂടുതലറിയാനും അതിര്‍ത്തി കടന്നുള്ള വിജ്ഞാന വിനിമയത്തിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനുമാണ് ഡോ. സലിം സണ്ണിവെയിലിലെത്തിയത് . ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ഡോ സലാമിന്റെ പ്രവര്‍ത്തനങ്ങള്‍ സണ്ണിവെയ്ലിന്റെ മൂല്യങ്ങളുമായി - പ്രത്യേകിച്ച് സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, പൗര ഇടപെടല്‍, സുസ്ഥിര വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ - അടുത്തുനില്‍ക്കുന്നതായി മേയര്‍ സജി ജോര്‍ജ് അഭിപ്രായപ്പെട്ടു

സുസ്ഥിര വികസനം, സ്മാര്‍ട്ട് സിറ്റി പരിവര്‍ത്തനം, തന്ത്രപരമായ കണ്‍സള്‍ട്ടിംഗ് എന്നിവയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തിയാണ് ഡോ. അബ്ദുള്‍ സലാം മുഹമ്മദ്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും 30 വര്‍ഷത്തിലേറെ പരിചയമുള്ള ഡോ. സലാം സര്‍ക്കാര്‍, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയില്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നത്
അഭിനന്ദനാര്ഹമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

സൗരോര്‍ജ്ജം, മഴവെള്ള സംഭരണം, പരിസ്ഥിതി ഗതാഗതം എന്നിവ ഉള്‍ക്കൊള്ളുന്ന കേരളത്തില്‍ ഒരു യുഎന്‍ എസ്ഡിജി-അലൈന്‍ഡ് ഹരിത നഗരത്തിന്റെ വികസനത്തിന് നേതൃത്വവും മക്ക, മദീന എന്നിവയുള്‍പ്പെടെ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, അബുദാബി എന്നിവിടങ്ങളിലെ നാഴികക്കല്ലായ വികസന പദ്ധതികള്‍ക്കും സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതായും മര്‍കസ് നോളജ് സിറ്റി സിഇഒ പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ റെഡ്‌ക്രോസ് വോളിന്റിയര്‍ സഹീര്‍ മൊഹമ്മദ് പാടിന്‍ഹാരയില്‍,മാധ്യമ പ്രവര്‍ത്തകന്‍ പി പി ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു

ബാബു പി. സൈമണ്‍, ഡാളസ്

Ads by Google
Monday 02 Jun 2025 03.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW