Friday, March 13, 2026 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jun 2025 05.26 PM

അതിതീവ്ര മഴയൊഴിയുന്നു, എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെയ്തത് 440 ശതമാനത്തിലേറെ

rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതീതീവ്രമഴയ്ക്ക് ശമനമാകുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയുണ്ടായേക്കുമെന്നാണ് ( rain ) കാലാവസ്ഥ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ തുടരും. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവം കുറഞ്ഞതോടെയാണ് മഴയുടെ തീവ്രതയും കുറയുന്നത്.

സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. സ്‌കൂള്‍ തുറക്കുന്ന ദിനമായ ജൂണ്‍ രണ്ടിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കാലവര്‍ഷം ആരംഭിച്ച് എട്ടു ദിവസം കൊണ്ട് 440 ശതമാനത്തിലേറെ മഴ കേരളത്തില്‍ പെയ്തയായാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW