Thursday, March 12, 2026 Last Updated 40 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 08.29 PM

കോട്ടയത്ത് നഗരസഭാ സൂപ്രണ്ടിന്റെ തലയിൽ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണു ; പരിക്ക്

uploads/news/2025/05/783531/9.gif
photo - facebook

കോട്ടയം : കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭാ സൂപ്രണ്ടിന് പരുക്കേറ്റു. കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് സാരമായി പരുക്കേറ്റത്.

കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന കോട്ടയം നഗരസഭയുടെ സോണൽ ഓഫീസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു .

അതേസമയം സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലുള്ള റെഡ് അലേർട്ട് തുടരും. മത്സ്യബന്ധനത്തിന് ജൂൺ 1 വരെ വിലക്കേർപ്പെടുത്തി. തീരദേശ മേഖലകളിൽ കടലാക്രമണ ജാഗ്രത നിർദേവും നിലവിലുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW