-->
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. പിടിയിലായത് 2020 മുതൽ ലഷ്കർ ഇ ത്വയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയി പ്രവർത്തിക്കുന്നവർ. ഭീകരരുടെ കയ്യിൽ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു. മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നിവരാണ് പിടിയിലായത്. മാഗമിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവർക്ക്എൽഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. 2020 ൽ പാകിസ്ഥാസ്താനിലേക്ക് കടന്ന് പിന്നീട് ലഷ്കർ ഇ ത്വയ്ബയിൽ ചേർന്ന ഭീകരനാണ്. ആബിദ് ഖയൂം നിലവിൽ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ബുദ്ഗാം ജില്ലയിലെ നർബൽ-മഗം പ്രദേശത്ത് പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രേരിപ്പിക്കുന്നതിലും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രേരിപ്പിക്കുന്നതിലും ഇയാൾ പങ്കാളിയാണ്.