Saturday, March 14, 2026 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 12.12 PM

സോഫിയ ഖുറേഷിക്കെതിരെ വിവാദപരാമര്‍ശം ; മദ്ധ്യപ്രദേശ് മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

uploads/news/2025/05/781166/supreme-court-of-india.gif

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതിയില്‍ പോയി മാപ്പ് പറയാന്‍ കോടതി ആവശ്യപ്പെട്ടു. ഷായുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് 'നിങ്ങള്‍ എന്ത് തരത്തിലുള്ള അഭിപ്രായമാണ് നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു,

ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ സംസാരത്തില്‍ സംയമനം പാലിക്കണമെന്ന് പ്രസ്താവിച്ചുകൊണ്ട് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അസ്വീകാര്യവും വിവേകശൂന്യവുമാണെന്ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് വിശേഷിപ്പിച്ചു. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞു.

ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പ്രതിപക്ഷം, സൈനിക വിമുക്തഭടന്മാര്‍, ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി യിലെ ചില അംഗങ്ങള്‍ എന്നിവരില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഖുറേഷിക്കെതിരേയുള്ള പരാമര്‍ശം നടത്തി വിജയ് ഷാ ഏറ്റുവാങ്ങിയത്. മെയ് 12ന് ഇന്‍ഡോറിലെ റായ്കുന്ദ ഗ്രാമത്തില്‍ നടന്ന പരിപാടിയിലാണ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി വിവാദപ്രസംഗം നടത്തിയത്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ക്കൊപ്പം പലപ്പോഴും പ്രത്യക്ഷപ്പെടുന്ന, ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ചുള്ള ദേശീയ പത്രസമ്മേളനങ്ങളില്‍ പ്രധാനിയായ ഇന്ത്യന്‍ കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ സോഫിയ ഖുറേഷിയോട് സാമുദായികവും ലിംഗഭേദവും അവഹേളനവും വരുന്ന പരാമര്‍ശം നടത്തിയാണ് ഷാ പുലിവാല് പിടിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW