Thursday, March 19, 2026 Last Updated 48 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 12.27 PM

തലയുടെയും പിളളാരുടെയും രണ്ടാം വരവ് വൈകും; ഛോട്ടാ മുംബൈ റീ-റിലീസ് നീട്ടി

mohanlal

അന്‍വര്‍റഷീദ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു് ഛോട്ടാ മുംബൈ. 2007 ല്‍ പുറത്തിറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ മെയ് 21 ന് തിയറ്ററുകളില്‍ വീണ്ടുമെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏറെ ആവേശത്തോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തത്.

എന്നാല്‍ ചിത്രത്തിന്റെ റീ-റിലീസ് തീയതി നീട്ടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ മണിയന്‍പിളള രാജുവാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടുന്നത് എന്ന് മണിയൻപിളള രാജു പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നു. ജൂണിലായിരിക്കും ചിത്രം എത്തുക.

ബെന്നി പി നായരമ്പലം ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചത്. മോഹന്‍ലാല്‍ 'തല'യായി തകര്‍ത്താടിയ ചിത്രത്തിലെ മിക്ക സീനുകളും ഇന്നും പ്രേക്ഷമ മനസില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ മികച്ച പ്രതികരണങ്ങളോടെയായിരുന്നു തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW