Sunday, March 15, 2026 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 09.20 AM

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ ക്രൂരമായി മര്‍ദിച്ചെന്നു പരാതി ; സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു ; അഭിഭാഷകനെ സസ്‌പെന്‍ഷന്‍

uploads/news/2025/05/780982/lawyer.jpg

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചെന്നു പരാതി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു. അഡ്വ. ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചെന്നാരോപിച്ച് അഡ്വ. ശ്യാമിലിയാണു വഞ്ചിയൂര്‍ പോലീസില്‍ പരാതിപ്പെട്ടത്.

ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മുഖത്ത് പരുക്കേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പരാതിയേത്തുടര്‍ന്ന് ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ അഭിഭാഷകയോട് ഇനി ഓഫീസില്‍ വരേണ്ടെന്ന് കഴിഞ്ഞ എട്ടിന് ബെയ്‌ലിന്‍ ദാസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ കാരണം തിരക്കാന്‍ ബെയ്‌ലിന്‍ ദാസിന്റെ ഓഫീസ് മുറിയിലെത്തിയപ്പോള്‍ മുഖത്തടിച്ചെന്നാണു പരാതി.

അടിയേറ്റ് നിലത്തുവീണപ്പോള്‍ എഴുന്നേല്‍പ്പിച്ച് വീണ്ടും പൊതിരെത്തല്ലിയെന്ന് ശ്യാമിലി പറഞ്ഞു. പെട്ടെന്നു പ്രകോപിതനാകുന്ന സീനിയറില്‍നിന്ന് മുമ്പും മര്‍ദനമേറ്റിട്ടുണ്ട്. മുഖത്തേക്ക് ഫയലുകള്‍ വലിച്ചെറിയും. എല്ലാവരുടെയും മുന്നില്‍വച്ച് മര്‍ദിച്ചശേഷം പിന്നീട് ക്ഷമ പറയും.

ബെയ്‌ലിന്റെ ഉപദ്രവം സഹിക്കാനാവാതെ ജൂനിയര്‍ അഭിഭാഷകര്‍ പ്രാക്ടീസ് ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞു. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് നീതി ലഭ്യമാക്കുമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW