-->
പാറ്റേഴ്സന്‍ , ന്യുജേഴ്സി: 100 സംഘടനകള്‍ അംഗത്വമെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തില്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കിക്കോഫ്, ലോഗോ ലോഞ്ചിങ്, മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി.
യുവത്വത്തിന്റെ പ്രസരിപ്പോടെ സൗഹൃദത്തിന്റെ വേദി ഒരുക്കിയ നേതൃത്വം കയ്യടക്കത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും നടത്തിയ ചടങ്ങില്‍ ആഘോഷ പരിപാടികളും കലാപരിപാടികളും ഒന്നിന് പിറകെ മറ്റൊന്നായി ഇതള്‍ വിടര്‍ന്നതും പുതൊയൊരനുഭവമായി.
പാറ്റേഴ്സണ്‍ ജോര്‍ജ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വികാരി ഫാ. സിമ്മി തോമസ് ആമുഖ പ്രസംഗവും പ്രാര്‍ത്ഥനയും നടത്തി. പ്രിയ ലൂയിസ് എംസി ആയിരുന്നു.
പ്രവര്‍ത്തനനിരതനാവുകയും സമൂഹത്തിനു എന്തെങ്കിലുമൊക്കെ നന്മകള്‍ ചെയ്യുകയും വേണമെന്ന് ആഗ്രഹിക്കുന്ന വിഭാഗത്തില്‍ പെടുന്നയാളാണ് താനെന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ആ ലക്ഷ്യത്തോടെയാണ് 22 ഇന പരിപാടി പ്രഖ്യാപിച്ചത്. മുന്‍പ് ഭാഷക്കൊരു ഡോളര്‍, ഭവനം പദ്ധതി എന്നിവയില്‍ സംഘടന ചുരുങ്ങിപ്പോയിരുന്നു. എന്നാല്‍ ഇന്ന് ഇപ്പോള്‍ പ്രിവിലിലേജ് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ്, ഹൗസിങ്ങ് പൊജെക്ട , സ്‌കോളര്‍ ഷിപ്പുകള്‍ , എഡ്യൂക്കേഷന്‍ ട്രെയിനിങ് , പൊളിറ്റിക്കല്‍ ഫോറങ്ങള്‍ , ബിസിനെസ്സ് ഫോറങ്ങള്‍ തുടങ്ങി നിരധി പ്രൊജെക്ടുകള്‍ ഉള്‍പ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്.
ഒരു വ്യക്തിയുടെ കഴിവല്ല ഫൊക്കാനയുടെ നേട്ടങ്ങള്‍. കൂട്ടായി പ്രവര്‍ത്തിക്കുന്നു എന്നതാണ് സംഘടനയുടെ വിജയം.
ഒരു സംഘടനയിലും പ്രവര്‍ത്തിക്കാത്ത നിരവധി മലയാളികളുണ്ട്. അവരോട് ഏതെങ്കിലും പ്രാദേശിക സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സമൂഹത്തിനു വേണ്ടിയും ഈ രാജ്യത്തിന് വേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങളില്‍ നാം മുന്നിട്ടിറങ്ങണം. മതങ്ങളും അതിനെ പ്രോത്സാഹിപ്പിക്കണം.
യുദ്ധരംഗത്തുള്ള സൈനികരെയും സജിമോന്‍ അനുസ്മരിച്ചു. അദ്ദേഹം വിളിച്ച ജയ്ഹിന്ദ് സദസ് ഏറ്റു ചൊല്ലി.
സ്വാഗതമാശംസിച്ച ജനറല്‍ സെകട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഇന്നേ വരെ ഒരു മലയാളി സംഘടനക്കും 100 അംഗസംഘടനകള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ ഫൊക്കാന ചരിത്രം കുറിക്കുകയാണ്. ഇരുപതില്‍ പരം സംഘടനകള്‍ അംഗത്വത്തിനായി കാത്തിരിക്കുന്നു. ജനങ്ങളുമായുള്ള ബന്ധമാണ് ഫൊക്കാനയുടെ ശക്തി.
ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ സംഘടനയെ നയിക്കുന്ന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ പ്രവര്‍ത്തന ശൈലിയെയും ശ്രീകുമാര്‍ ഉണ്ണിത്താന്‍ എടുത്തുകാട്ടി. ആരും യാതൊരു ഈഗോയും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നതാണ് തങ്ങളുടെ വിജയരഹസ്യം.
തങ്ങളാരും മില്യനേഴ്‌സ് അല്ല, എന്നാല്‍ ഒരു മില്യണ്‍ സമാഹരിക്കണമെന്നു വന്നാല്‍ അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയും. അതാണ് ഒരുമായുള്ള പ്രവര്‍ത്തനത്തിന്റെ ശക്തി. കണ്‍വന്‍ഷനു വലിയ തോതില്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചു. ഏറെ മികച്ച കണ്‍വന്‍ഷന്‍ ഉണ്ടാകുമെന്നുറപ്പ് നല്‍കുന്ന പ്രതികരണമാണിത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫൊക്കാനയുടെ പുതിയ ലോഗോയുടെ ലോഞ്ചിച്ചും ഈ അവസരത്തില്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോജി തോമസിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയ ലോഗോയുടെ ആവിശ്യം അദ്ദേഹം വിവരിച്ചു.
മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് 100 സംഘടനകള്‍ ഉള്ള ഏക മലയാളീ സംഘടനയായി ഫൊക്കാന ജൈത്ര യാത്ര തുടരുകയാണ്, മാറുന്ന കാലത്തിനുസരിച്ചു മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു സംഘടനാ മുന്നോട്ട് പോകുന്നതിന്റെ ആവിശ്യം വിശദികരിച്ചു.ഇപ്പോഴത്തെ ലോഗോ അമേരിക്കയെയും , കാനഡയെയും , ഇന്ത്യയെയും കേരളത്തെയും എക്കെ പ്രതിനിധാനം ചെയുന്ന ചിഹ്നങ്ങളുമായാണ് പുതിയ ലോഗോ എന്നും ജോജി വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ സതീശന്‍ നായര്‍ കാലത്തിന്റെ മാറ്റത്തിനു അനുസരിച്ചുള്ള ഒരു ലോഗോയാണ് ഫൊക്കാന തെരെഞ്ഞെടുത്തത് എന്ന് അഭിപ്രായപ്പെട്ടു.
ട്രസ്റ്റീ ബോര്‍ഡ് മെമ്പേഴ്സ് ആയ തോമസ് തോമസ്, ടോണി കല്ലുകാവുങ്കല്‍ എന്നിവരും സന്നിതരായിരുന്നു
ഫൊക്കാനയുടെ പുതിയ ലോഗോ ചാനല്‍ 24 ന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗോപി കൃഷ്ണന്‍ നിര്‍വഹിച്ചു. റോക്ലാന്‍ഡ് മൈനോരിറ്റി ലീഡര്‍ ആനി പോള്‍ , IPCNA പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പ്രസിഡനറ് സജിമോന്റെയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെയും പ്രവര്‍ത്തനങ്ങളെ ആദരപൂര്‍വം നോക്കിക്കാണുന്നതായി ട്രഷറര്‍ ജോയ് ചക്കപ്പന്‍ പറഞ്ഞു. ഫൊക്കാന പ്രിവിലെജ് കാര്‍ഡും മെഡിക്കല്‍ കാര്‍ഡുമൊക്കെ ഏറെ നേട്ടങ്ങളാണ് നമുക്ക് നല്‍കുക. പ്രിവിലേജ് കാര്‍ഡുള്ളവര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ പത്തു ശതമാനം ഡിസ്‌കൗണ്ട് കിട്ടും. മെഡിക്കല്‍ കാര്‍ഡ് കേരളത്തിലെ വിവിധ ആശുപതികളില്‍ പ്രയോജനപ്പെടും. ഫൊക്കാനയുടെ ഭവനപദ്ധതിക്ക് ശ്രീകുമാര്‍ ഉണ്ണിത്താന്‍ 55 സെന്റ് സ്ഥലം നല്‍കിയതും ചാക്കപ്പന്‍ ചൂണ്ടിക്കാട്ടി.
പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ടില്‍ അടുത്ത വര്ഷം നടക്കുന്ന കണ്‍വെന്‍ഷന്റെ കിക്കോഫ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ നിര്‍വഹിച്ചു. എന്തോ കിക്ക് ഓഫ് ചെയ്യണമെന്ന് പറഞ്ഞു. അത് കിക്ക് ഓഫ് ചെയ്തതായായി പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ് കാലുയര്‍ത്തി തൊഴിക്കുന്നതായി (കിക്ക്) കാണിച്ച് അദ്ദേഹം സദസിനെ ചിരിപ്പിക്കുകയും ചെയ്തു. ഫൊക്കാനയുടെ ചാരിറ്റി പദ്ധതികള്‍ ശ്രദ്ധേയമാണെന്നും അതിനു നേതൃത്വം നല്‍കുന്ന സജിമോന്‍ ആന്റണിയെയും ടീമിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ള, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള , അഡി. ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ ലിന്‍ഡോ ജോളി, ഫാന്‍സിമോള്‍ പള്ളത്തുമഠം, ആന്റോ വര്‍ക്കി , ജോസി കരക്കാട്ട് ,ബെന്‍ പോള്‍ , ഷാജി ശാമുവേല്‍ നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ മനോജ് മാത്യു , മത്തായി ചാക്കോ, മേരികുട്ടി മൈക്കള്‍ , മേരി ഫിലിപ്പ് , ഷിബു ശാമുവേല്‍ , ഓഡിറ്റര്‍ സ്റ്റാന്‍ലി എത്തിക്കല്‍ എന്നിവരും കമ്മിറ്റി ചെയര്‍സ് ആയ ജോയി ഇട്ടന്‍ , ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തന്‍ , മനോജ് വട്ടപ്പള്ളില്‍ , ഫ്രാന്‍സിസ് കരക്കാട്ട് , ലിന്‍ഡോ മാത്യു , ഷിജിമോന്‍ മാത്യു, ഷിബു മാത്യു എന്നിവരും കിക്കോഫിന് നേതൃത്വം നല്‍കി.
ചടങ്ങില്‍ ഒട്ടേറെ പേര്‍ സ്‌പോണ്‌സര്‍മാരായെത്തി. രണ്ടു ലക്ഷത്തോളം ഡോളര്‍ ആദ്യ കിക്കോഫില്‍ തന്നെ സമാഹരിച്ചതും കണ്‍വന്‍ഷന്റെ വന്പിച്ച വിജയസാധ്യത വിളിച്ചോതി. ഇനിയും വളരെയധികം സ്പോണ്‍സര്‍മാര്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അറിയിച്ചിട്ടുമുണ്ട്.
കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍ ഏവരെയും കേരളാ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തു .
മാതൃദിനാഘോഷം നയിച്ച വിമന്‍സ് ഫോറം ചെയര്‍ രേവതി പിള്ള മാതൃത്വത്തിന്റെ മഹത്വം എടുത്തു കാട്ടി. നമ്മെ നാമാക്കിയത് അമ്മമാരാണ്. അതുപോലെ രാജ്യത്തിന് വേണ്ടി ആത്മാര്‍പ്പണം വരെ നടത്താന്‍ സന്നദ്ധരായ ഇന്ത്യന്‍ സൈനികര്‍ക്കു ജന്മം നല്‍കിയ അമ്മമാര്‍ക്കും അവര്‍ പ്രണാമമര്‍പ്പിച്ചു. വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പിനെ പറ്റിയും വിവരിച്ചു.
തൊട്ടിലാട്ടുന്ന കാര്യങ്ങള്‍ എത്ര ശക്തമെന്ന് ഫാന്‍സിമോള്‍ പള്ളാത്തുമഠം ചൂണ്ടിക്കാട്ടി.
നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫൊക്കാന പുതിയ രൂപത്തിലും ഭാവത്തിലും മുന്നേറുന്നതില്‍ ഗോപീകൃഷ്ണന്‍ അഭിനന്ദനം രേഖപ്പെടുത്തി. നാട്ടില്‍ നിന്ന് നോക്കുമ്പോള്‍ സുവര്‍ണലിപികളില്‍ എഴുതാവുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഫൊക്കാന നടത്തുന്നതെന്ന് ബോധ്യമുണ്ട്.
ഫൊക്കാനയുടെ കണ്‍വന്‍ഷനും നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ പ്രസ് ക്ലബിന്റെ പിന്തുണ എന്നുമുണ്ടാവുമെന്ന് സുനില്‍ ട്രൈസ്റ്റാര്‍ ഉറപ്പു നല്‍കി. ഫൊക്കാന പ്രതിനിധീകരിക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാക ഉള്‍പ്പടെയുള്ള മികച്ച ലോഗോ ആണിത്.
ഫൊക്കാനയുടെ ആദ്യപ്രസിഡന്റ് രാജന്‍ മാരേട്ട് പത്രാധിപരായിരുന്ന അശ്വമേധത്തിലൂടെയാണ് താന്‍ മാധ്യമരംഗത്തേക്കു വന്നതെന്ന് 24 ന്യുസിന്റെ മധു കൊട്ടാരക്കര പറഞ്ഞു. ഫൊക്കാനയുടെ പേരും ലോഗോയും അച്ചടിച്ച ആദ്യപത്രത്തിന്റെ കോപ്പി തന്റെ കൈവശമുണ്ട്. പിറവിയെ സൂചിപ്പിക്കുന്ന മാതൃദിനത്തില്‍ തന്നെ പുതിയ ലോഗോ പുറത്തു വിടുന്നത് അര്‍ത്ഥവത്തുമാണ്.
മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപര്‍ണികാ ഡാന്‍സ് അക്കാദമിയുടെയും സാറ്റ് വിക ഡാന്‍സ് അക്കാദമിയുടെയും, സെന്റ് ജോര്‍ജ് ആര്‍ട്‌സ് സ്‌കൂളിന്റെ കുട്ടികളുടെ ഡാന്‍സ് , ലിവിങ്സ്റ്റണ്‍ ഡാന്‍സ് ടീം -മെന്‍സ് ഡാന്‍സ് തുടങ്ങി വിവിധ നൃത്തങ്ങള്‍ ഹൃദ്യമായി.
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ് ഈ കിക്കോഫ് ഇത്രയും വര്‍ണ്ണഫമാക്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തി. ഇന്ന് സ്‌പോണ്‍സര്‍ മാരായി ഇവിടെ എത്തിയവരോടും പ്രവീണ്‍ തോമസ് ഫൊക്കാനയുടെ നന്ദിയും കടപ്പാടും അറിയിച്ചു.