Wednesday, March 18, 2026 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 01.50 PM

'തിരിച്ചടിക്കുന്ന രാജ്യത്തേയല്ല, അതിര്‍ത്തിക്കപ്പുറത്തേക്ക് ഭീകരത അയക്കുന്നവനെ ചോദ്യം ചെയ്യുക' ; ഉണ്ണി മുകുന്ദന്‍

talks, about

പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചതിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. അതിർത്തി കടന്ന് ഭീകരത അയച്ച രാജ്യത്തോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും തിരിച്ചടിച്ച രാജ്യത്തോടല്ല എന്നുമാണ് ഉണ്ണി കുറിച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.

"ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഒരു രാജ്യത്തിന്റെ അവകാശത്തെ യുദ്ധത്തിനായുള്ള ദാഹമായി തെറ്റിദ്ധരിക്കരുത്. ശക്തമായ പ്രതികരണത്തെ പിന്തുണയ്ക്കുന്നവർ യുദ്ധക്കൊതിയന്മാരല്ല, സുരക്ഷയെയും നീതിയെയും വിലമതിക്കുന്ന പൗരന്മാരാണ്. പ്രകോപനമില്ലാത്ത ആക്രമണത്തിനും, ആവശ്യമായ പ്രതിരോധത്തിനും ഇടയിൽ ധാർമികമായ വ്യത്യാസമുണ്ട്.

talks, about

മനഃപൂർവമുള്ള ഭീകരാക്രമണത്തിലൂടെ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പ്രതികരണം ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഉത്തരവാദിത്വമായി മാറുന്നു. സമാധാനം തേടുക എന്നതിനർഥം ആക്രമണത്തെ നിശ്ബദമായി അം​ഗീകരിക്കുന്നു എന്നല്ല. തിരിച്ചടിക്കുന്ന രാജ്യത്തെ ചോദ്യം ചെയ്യരുത്. അതിർത്തികൾക്കപ്പുറത്തേക്ക് ഭീകരത അയക്കുന്നവനെ ചോദ്യം ചെയ്യുക".- ഉണ്ണി മുകുന്ദൻ കുറിച്ചു. ​ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

അതേസമയം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സംവിധാന രം​ഗത്തേക്കും അരങ്ങേറ്റം കുറിക്കുകയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW