Friday, March 13, 2026 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 02.02 PM

ഓപ്പറേഷന്‍ സിന്ദൂരില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടു ; സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിംഗ്

uploads/news/2025/05/779933/pahalgham.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്. ഇന്ത്യന്‍ മണ്ണില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പാകിസ്താനില്‍ പ്രവര്‍ത്തിച്ചിരുന്ന ഒമ്പത് സൈറ്റുകളിലാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു.

എന്താണോ രാജ്യം ഉദ്ദേശിച്ചത് അത് ഇന്ത്യ പൂര്‍ത്തിയാക്കിയതായും എന്നാല്‍ ഇത് അവസാനിച്ചെന്ന് കരുതേണ്ടതില്ലെന്നും പറഞ്ഞു. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞെന്നും എന്നാല്‍ പ്രത്യാക്രമണം പാകിസ്താന്‍ തുടര്‍ന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഘട്ടം നടത്തുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ ആക്രമണത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു. യോഗത്തില്‍, അവര്‍ക്ക് (കേന്ദ്രത്തിന്) പറയാനുള്ളത് ഞങ്ങള്‍ കേട്ടു.

ചില രഹസ്യ വിവരങ്ങള്‍ പുറത്ത് പങ്കിടാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങളെല്ലാം സര്‍ക്കാരിനൊപ്പമാണെന്ന് അവരോട് പറഞ്ഞതായി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപിയും ലോക്സഭാംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരം വിജയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പിന്തുണ അറിയിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ പോരാടുന്ന സര്‍ക്കാരിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അറിയിച്ചത്. സൈന്യത്തിന്റെ ധീരതയെ പ്രശംസിക്കുകയും സേനയില്‍ അഭിമാനിക്കുന്നെന്ന് എക്‌സില്‍ കുറിപ്പിടുകയും ചെയ്തു.

വ്യാഴാഴ്ച പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് നടത്തിയ സര്‍വകക്ഷി വിശദീകരണത്തിന് ശേഷം പറഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനവും മുരിഡ്കെയിലെ പരിശീലന ക്യാമ്പും, പാക് പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനവും ഉള്‍പ്പെടുന്ന ലക്ഷ്യങ്ങളെ കുറിച്ച് പ്രതിപക്ഷത്തെ അറിയിച്ചിരുന്നു.

സൈനിക നടപടി, ആനുപാതികവും, ഉത്തരവാദിത്തമുള്ളതും' ആണെന്നും, പ്രത്യാക്രമണങ്ങള്‍ തടയുന്നതിനും മുന്‍കൈയെടുക്കുന്നതിനുമായി തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ മറ്റ് ആക്രമണങ്ങളിലെന്നപോലെ, പഹല്‍ഗാമിലും പാക് ഡീപ് സ്റ്റേറ്റിന് പങ്കുണ്ടെന്ന് തെളിവുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.

സായുധ സേനയെയും സര്‍ക്കാരിനെയും ഓപ്പറേഷന്‍ സിന്ദൂരത്തിന് ഞാന്‍ അഭിനന്ദിച്ചു. ചെറുത്തുനില്‍പ്പിന് ആഗോള പ്രചാരണം നടത്തണമെന്നും നിര്‍ദ്ദേശിച്ചതായി അസാസുദ്ദീന്‍ ഒവൈസി പറഞ്ഞു. പാകിസ്ഥാനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎസ്എയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്നും നിര്‍ദേശിച്ചതായും പറഞ്ഞു.

Ads by Google
Thursday 08 May 2025 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW