Thursday, March 12, 2026 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 12.11 PM

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയ്‌നര്‍വാളിന്റെ ഭാര്യയ്ക്ക് നേരെ ട്രോള്‍ ; വനിതാകമ്മീഷന്‍ ഇടപെടുന്നു

uploads/news/2025/05/779298/pahalgham.jpg

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഓഫീസര്‍ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെതിരായ ട്രോളില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിന്റെ രീതി സോഷ്യല്‍ മീഡിയയില്‍ അപലപനീയമാണെന്ന് എക്‌സിലിട്ട പോസ്റ്റിലൂടെ പ്രതികരിച്ചു.

ഏതു കരാറും വിയോജിപ്പും എപ്പോഴും മാന്യമായും ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുമാണ് പ്രകടിപ്പിക്കേണ്ടത്. ഓരോ സ്ത്രീയുടെയും ബഹുമാനവും അന്തസ്സും സംരക്ഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാനല്‍ പോസ്റ്റില്‍ വ്യക്തമാക്കി.

‘‘ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധി പൗരന്മാര്‍ കൊല്ലപ്പെട്ടു. മറ്റ് ആളുകളോടൊപ്പം ലെഫ്റ്റനന്റ് വിനയ് നര്‍വാളി നോടും മതത്തെക്കുറിച്ച് ചോദിച്ച ശേഷം വെടിവച്ചു കൊന്നു. ഈ ആക്രമണത്തില്‍ രാജ്യം മുഴുവന്‍ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്തു. ലെഫ്റ്റ നന്റ് വിനയ് നര്‍വാളിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന രീതി അപലപ നീയമാണ്. ഒരു സ്ത്രീയുടെ അഭിപ്രായങ്ങളുടെയേ അവളുടെ സ്വകാര്യ ജീവിതത്തിന്റെ പേരിലോ അവളെ ട്രോളുന്നത് ഒട്ടും സ്വീകാര്യമല്ല.’’ എന്‍സിഡബ്ല്യു എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

മിസ് നര്‍വാളിന്റെ പരാമര്‍ശങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല, എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്കായി അവളെ ട്രോളുന്നതും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കൊണ്ട് അവളെ ലക്ഷ്യമിടുന്നതും ശരിയല്ല. ദേശീയവനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രഹത്കര്‍ തല്‍ പോസ്റ്റില്‍ പറഞ്ഞു. ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ദമ്പതികള്‍ മധുവിധുവിനായി കാശ്മീര്‍ സന്ദര്‍ശിക്കുന്നതിനിടെ 26 കാരനായ നേവി ഉദ്യോഗസ്ഥനും മറ്റ് 26 പേരും കൊല്ലപ്പെട്ടു. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ തളര്‍ന്ന് ഇരിക്കുന്ന നര്‍വാളിന്റെ ഹൃദയഭേദകമായ ദൃശ്യം രാജ്യത്തെ മുഴുവന്‍ ഇളക്കിമറിച്ചിരുന്നു.

ഭീകരാക്രമണം സോഷ്യല്‍ മീഡിയയില്‍ രോഷാകുലരായ പ്രതികരണങ്ങള്‍ക്ക് കാരണമായി, ഒരു വിഭാഗം ആളുകള്‍ കശ്മീരികളെയും മുസ്ലീങ്ങളെയും ലക്ഷ്യമിടുന്നു. ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസ്താവനയില്‍, മുസ്ലീങ്ങളോടും കശ്മീരികളോടും ശത്രുത പുലര്‍ത്തരുതെന്ന് നര്‍വാള്‍ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു. ‘‘രാജ്യം മുഴുവന്‍ അദ്ദേഹത്തിനു (വിനയ്) വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എവിടെയായിരുന്നാലും അദ്ദേഹം സമാധാനം കണ്ടെത്തി. അതാണ് ഞാന്‍ ആഗ്രഹിക്കുന്നതും.'' അവര്‍ കുറിച്ചു. ''ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. സംഭവത്തില്‍ മുസ്ലീങ്ങള്‍ക്കും കശ്മീരികള്‍ക്കും നേരെ വിദ്വേഷം വളരുന്നത് ഞാന്‍ കാണുന്നു. അത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനം മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ.’’ മിസ് നര്‍വാള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സമാധാനത്തിനായുള്ള അഭ്യര്‍ത്ഥന യുവതിക്ക് നേരെ ആക്രോശത്തിനു കാരണമായി. ചിലര്‍ അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തി. അവര്‍ ഭര്‍ത്താവിന്റെ പെന്‍ഷന്‍ വാങ്ങരുതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ട്രോളിംഗിനിടയില്‍, നിരവധി ആളുകള്‍ അവരെ പിന്തുണച്ച് രംഗത്ത് വരികയും അധികാരികളോട് ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW