Sunday, March 22, 2026 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Apr 2025 11.51 AM

തിരൂരില്‍ 15 കാരനെ പീഡിപ്പിച്ച ശേഷം വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി: യുവതി അറസ്റ്റില്‍

woman, arrest, pocso, case, sexually, assault, minor, boy

മലപ്പുറം: തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. പീഡന ശേഷം വീഡിയോ പകര്‍ത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു. ഇയാള്‍ ഒളിവിലാണ്.

സാബികും, സത്യഭാമയും ലഹരിക്കടിമകളാണ്. കുട്ടിക്കും ഇവര്‍ ലഹരികൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയിന്മേലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂര്‍ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് സാബിക്കിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW