Sunday, March 15, 2026 Last Updated 49 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 18 Apr 2025 10.54 AM

ഷൂട്ടിങ്‌ ലൊക്കേഷനില്‍ സ്‌ഥിരമായി ഉപയോഗിക്കുമായിരുന്നു ​‍; കാരാവാന് ലഹരി പിടിച്ചാല്‍ അപകടമുണ്ടാക്കുക ‘ശ്രീനാഥ്ഭാസി’ യുടേതാകുമെന്ന് നിര്‍മ്മാതാവ്

uploads/news/2025/04/776571/srinath-bhasi.jpg

തൊടുപുഴ/കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ പരാതിക്കും റെയ്‌ഡിനിടെയുള്ള ഓട്ടത്തിനും പിന്നാലെ നടന്‍ ശ്രീനാഥ്‌ ഭാസിയെ വെട്ടിലാക്കി നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. 'നമുക്ക്‌ കോടതിയില്‍ കാണാം' എന്ന സിനിമയുടെ നിര്‍മാതാവ്‌ ഹസീബ്‌ മലബാറിന്റേതാണ്‌ വെളിപ്പെടുത്തല്‍. ഫെയ്‌സ് ബുക്ക്‌ കുറിപ്പിലൂടെയാണ്‌ അദ്ദേഹം ശ്രീനാഥിനെതിരേ ആഞ്ഞടിച്ചത്‌.

പുലര്‍ച്ചെ മൂന്നിനു വിളിച്ച്‌ കഞ്ചാവ്‌ ആവശ്യപ്പെട്ടുവെന്നും ഹസീബ്‌ വ്യക്‌തമാക്കി. 'കാരവാനു ലഹരി പിടിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന വണ്ടി ശ്രീനാഥ്‌ ഭാസിയുടേതാകും' എന്നാണ്‌ ഹസീബ്‌ മലബാറിന്റെ വെളിപ്പെടുത്തല്‍. ശ്രീനാഥിനെ കൊണ്ട്‌ മടുത്തെന്നു നിര്‍മാതാവ്‌ പറയുന്നു. ഷൂട്ടിങ്‌ ലൊക്കേഷനില്‍ ഇയാള്‍ സ്‌ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നു.

ലഹരി നല്‍കാത്തതിന്‌ 58 ദിവസം സെറ്റില്‍ നടന്‍ എത്തിയില്ല. ഡബിങ്ങുമായി സഹകരിച്ചില്ലെന്നും നിര്‍മാതാവ്‌ പറഞ്ഞു. നടന്‍ സ്‌ഥിരമായി വരാത്തതിനാല്‍ ഷൂട്ടിങ്ങും ഡബിങ്ങുമെല്ലാം നീണ്ടുപോയെന്നും നിര്‍മാതാവ്‌ പറഞ്ഞു. മുമ്പും ലഹരി വിവാദത്തില്‍ കുടുങ്ങിയിരുന്നു ശ്രീനാഥ്‌ ഭാസി. രണ്ടുകോടിരൂപ വില വരുന്ന ഹൈബ്രിഡ്‌ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുല്‍ത്താന, താന്‍ ശ്രീനാഥ്‌ ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്‌ക്കും കഞ്ചാവ്‌ കൈമാറിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നു. നടന്‍ ഇതു നിഷേധിക്കുകയും ചെയ്‌തിരുന്നു.

Ads by Google
Friday 18 Apr 2025 10.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW