-->
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം. പൊള്ളലേറ്റ മൂന്നു പേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
താര, മക്കളായ അനാമിക, ആത്മിക എന്നിവർക്കാണ് പൊള്ളലേറ്റത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറും ഒന്നരയും വയസുള്ള മക്കൾക്കൊപ്പമാണ് യുവതിയുടെ ആത്മഹത്യാ ശ്രമം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)