Sunday, March 15, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 02.50 PM

ജോസഫ് ചാണ്ടി തുണച്ചു, ഗിഫ്ടിക്ക് ഇനി എല്ലാം കേള്‍ക്കാം

രണ്ടു ചെവികള്‍ക്കും കേള്‍വി നഷ്ടപ്പെട്ട ഈ വിദ്യാര്‍ത്ഥിക്ക് ചികിത്സക്കായി കാശില്ലാതെ വന്നപ്പോഴാണ് അമേരിക്കന്‍മലയാളിയും ഡാളസ് നിവാസിയുമായ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോസഫ് ചാണ്ടി മുഴവുന്‍ ചികിത്സാ ചിലവും നല്‍കിയത്.
uploads/news/2025/04/774798/34.jpg

ഡാളസ്/ ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജ് രണ്ടാം വര്‍ഷ എം.എ മലയാളം വിദ്യാര്‍ഥി ഗിഫ്ടി ജോര്‍ജ്ജിന് ഇനി എല്ലാം കേള്‍ക്കാം. പ്രകൃതിയുടെ കളകളാനാദവും അദ്ധ്യാപകരുടേയും കൂട്ടുകാരുടേയും ശബ്ദം ഇനി ഗിഫ്ടിക്ക് ഭംഗിയായി കേള്‍ക്കാം.

രണ്ടു ചെവികള്‍ക്കും കേള്‍വി നഷ്ടപ്പെട്ട ഈ വിദ്യാര്‍ത്ഥിക്ക് ചികിത്സക്കായി കാശില്ലാതെ വന്നപ്പോഴാണ് അമേരിക്കന്‍മലയാളിയും ഡാളസ് നിവാസിയുമായ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോസഫ് ചാണ്ടി മുഴവുന്‍ ചികിത്സാ ചിലവും നല്‍കിയത്.

കട്ടപ്പന സീയോണ സ്പീച്ച് സെന്ററില്‍ നിന്നും ഉടന്‍ തന്നെ കേള്‍വിസഹായിയും ചികിത്സയുമെത്തി. ശാരീരിക, കേള്‍വി വൈകല്യമുള്ള വളരെ നിര്ഥന കുടുംബത്തില്‍ നിന്നും ഉള്ള ഗിഫ്റ്റിക്ക് 46000/- രൂപ വിലയുള്ള ഈ കേള്‍വിയന്ത്രം വാങ്ങുന്നതിനു പൂര്‍ണ്ണമായും സഹായിച്ചത് ജോസഫ് ചാണ്ടിയായിരുന്നു. ഈ ആവശ്യം പറഞ്ഞപ്പോള്‍ത്തന്നെ ഒരു മടിയും കൂടാതെ സഹായിക്കാന്‍ തയ്യാറായ ആ നല്ല മനസിന് കട്ടപ്പന കോളേജ് അധികൃതരും ഗിഫ്റ്റിയുടെ കുടുംബവും നന്ദിരേഖപ്പെടുത്തി. ജീവകാരുണ്യ ട്രസ്റ്റ് വഴി ജോസഫ് ചാണ്ടി ഇതേവരെ ഏതാണ്ട് 14 കോടിയിലേറെ രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ധനസഹായം നല്‍കിയിട്ടുണ്ട്. ഈ വലിയ കാരുണ്യത്തിനായി ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റ് ഇടുക്കി കോഡിനേറ്റര്‍ ജോര്‍ജ് ജേക്കബും കോളേജിലെ വൈസ്പ്രിന്‍സിപ്പാള്‍ പ്രൊഫ.ഒ.സി.അലോഷ്യസുമാണ് ജോസഫ് ചാണ്ടിയെ സമീപിച്ചത്.

പി പി ചെറിയാന്‍

Ads by Google
Tuesday 08 Apr 2025 02.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW