Friday, March 13, 2026 Last Updated 52 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 09.22 AM

ആരെയാണ് പരാമര്‍ശിച്ചതെന്ന് വ്യക്തതയില്ല ; വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കേണ്ടെന്ന് നിയമോപദേശം

uploads/news/2025/04/774768/vellapally-nateasan-600-360.gif

കോഴിക്കോട്: വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരെയാണ് പരാമര്‍ശിച്ചതെന്ന് വ്യക്തതയില്ലെന്ന് പോലീസ്. മലപ്പുറം ജില്ലയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ആര്‍ക്കെതിരേയാണ് പ്രസംഗത്തില്‍ ലക്ഷ്യവെച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അതിനാല്‍ കേസെടുക്കാന്‍ സാഹചര്യമില്ലെന്ന നിയമോപദേശമാണ് പോലീസിന് കിട്ടിയിരിക്കുന്നതെന്നുമാണ് വിവരം.

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മലപ്പുറം ചുങ്കത്തറയില്‍ കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കണമെന്ന ആവശ്യം അനേകം പേര്‍ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നിയമോപദേശം തേടിയത്. എടക്കര പോലീസിന് എട്ടിലധികം പരാതികളാണ് കിട്ടിയത്. തുടര്‍ന്ന് ഇവരാണ് നിയമോപദേശം തേടുകയും ചെയ്തത്. വെള്ളാപ്പള്ളിക്കെതിരേ മലപ്പുറത്തെ മറ്റ് സ്‌റ്റേഷനുകളിലും പരാതി വന്നിരുന്നു.

എന്നാല്‍ പ്രസംഗത്തില്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതില്‍ വ്യക്തതയില്ലെന്നാണ് കിട്ടിയ നിയമോപദേശം. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് സ്വന്തം സമുദായത്തിന്റെ ദയനീയാവസ്ഥ വെളിവാക്കുകയായിരുന്നു എന്നും എന്നാല്‍ അത് മുസ്‌ളീം വിരുദ്ധതയായിരുന്നില്ല എന്നും അദ്ദേഹം തന്നെ പിന്നീട് ചൂണ്ടിക്കാട്ടി. ഈഴവ സമുദായത്തിന് കീഴില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും ഒരു അണ്‍ എയ്ഡഡ് കോളേജ് പോലും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നും പറഞ്ഞു. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW