Saturday, March 14, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 11.54 AM

‘‘എനിക്ക് പ്രിയപ്പെട്ട ചിത്രം, അച്ഛനും-അമ്മയും; സ്വാതി തിരുനാള്‍ നാടകത്തില്‍ നിന്ന്...’’സായ്കുമാറിന്റെയും പ്രസന്നയുടെയും ത്രോബാക്ക് ചിത്രം പങ്കിട്ട് മകള്‍ വൈഷ്ണവി

uploads/news/2025/03/772853/Untitled-1.jpg
Vishnavi about saikumar and her mother (Image Source: Facebook)

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും സായ് കുമാറിന്റെ മകളുമായ വൈഷ്ണവി സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെയാണ് വൈഷ്ണവി അഭിനയ രംഗത്തേക്ക് എത്തുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ വൈഷ്ണവിക്ക്, അച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ അഭിനയ പാരമ്പര്യം കിട്ടിയിട്ടുണ്ടെന്നാണ് താരപുത്രിയുടെ പ്രകടനത്തിന് പൊതുവേ ലഭിക്കുന്ന അഭിപ്രായം.
ആദ്യ ഭാര്യയായ പ്രസന്നയുമായി വേര്‍പിരിഞ്ഞ ശേഷം സായ് കുമാര്‍ അഭിനേത്രിയായ ബിന്ദു പണിക്കരെ വിവാഹം ചെയ്തിരുന്നു. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരദമ്പതിമാരാണ് ഇരുവരും. സായി കുമാറിന്റെയും ഭാര്യയായിരുന്ന പ്രസന്നയുടെയും ഏകമകളായ വൈഷ്ണവി, അമ്മയെയും തന്നെയും ഉപേക്ഷിച്ച്‌ അച്ഛന്‍ മറ്റൊരു ജീവിതത്തിലേക്ക് പോയെങ്കിലും അച്ഛനോടുള്ള സ്‌നേഹം എന്നും കാത്തുസൂക്ഷിക്കുന്ന ആളാണ്. പല വേദികളിലും താരപുത്രിയത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ അമ്മയുടെയും അച്ഛന്റെയും ഒരു ത്രോബാക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് വൈഷ്ണവി. വിവാഹത്തിന് മുന്‍പ് അച്ഛനും അമ്മയും ഒരുമിച്ചഭിനയിച്ച നാടകത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ച്‌ നാടകദിനത്തോട് അനുബന്ധിച്ച്‌ രസകരമായൊരു എഴുത്തും പങ്കുവച്ചിട്ടുണ്ട് വൈഷ്ണവി.
‘‘ഓരോ ഈണവും അഭിനയ മികവും നൃത്ത ചുവടും കണ്ടും കേട്ടും ആസ്വദിക്കാൻ സാധിക്കുന്നത് തന്നെ ഏറ്റവും വലിയ അനുഗ്രഹം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.. ഓരോ കലാരൂപവും തത്സമയം അവതരിപ്പിക്കുക ഏറെ പ്രയാസമേറിയ ഒന്നാണ്... കാണികൾക്ക് മുൻപിൽ കലകൾ അവതരിപ്പിക്കുമ്പോൾ ‘ഭാഗ്യം’ എന്ന് നമ്മൾ വിശേഷിപ്പിക്കാറുള്ള ആ ‘ദൈവാനുഗ്രഹം’ ഇല്ലെങ്കിൽ മാസങ്ങളോ ദിവസങ്ങളോ നമ്മുക്ക് ലഭിച്ച പരിശീലനം ഒന്നുമല്ലാതെ ആയി തീരാറുണ്ട്.. അങ്ങനെ ഒന്ന് ഓർക്കാൻ അല്ലെങ്കിൽ അങ്ങനെ ഒരു നിമിഷം ജീവിതത്തിൽ ഒരിക്കലും ഉണ്ടാവരുതെന്നു പ്രാർത്ഥിക്കാത്തത് ആയി ഒരു കലാകാരനും ഉണ്ടാവില്ല..
നിരൂപക വിമർശനം ഏറെ ഏറ്റുവാങ്ങാറുണ്ടെങ്കിലും വിശ്വസിച്ച് ഏൽപ്പിക്കുന്ന കഥാപാത്രവും സംഭാഷണവും തെറ്റാതെ ചുറ്റിലും ആളുകൾ നോക്കി നിൽക്കേ അവതരിപ്പിക്കുന്ന ‘അഭിനയം’ എന്ന കലയും അത്ര നിസാരപ്പെട്ട ഒന്നായി തോന്നുന്നില്ല..
ഹൃദിസ്തമാക്കിയ സംഭാഷണങ്ങൾ തത്സമയം ഓർമ്മയിൽ നിന്ന് പറഞ്ഞ് ഒരു ‘റീടേക്കി’നു പോലും അവസരം ഇല്ലാതെ കാണികളെ രസിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന നാടക കലാകാരൻമാർ.. ‘നാടകം’ എന്ന് പറയുമ്പോൾ പുച്ഛത്തോടെ നോക്കുന്ന കുറച്ച് മനുഷ്യർ ഇന്നും നമ്മുക്ക് ചുറ്റും ഉണ്ടെന്നു ഓർക്കുമ്പോൾ 'തട്ടേൽ കേറി നിന്ന് ഒരു വരി എങ്കിലും തെറ്റാതെ പേടിക്കാതെ ഒന്നു പറഞ്ഞ് കാണിക്കടോ' എന്നേ മറുപടിയായി പറയാൻ ഒള്ളൂ..
നാടക ദിനമായ ഇന്ന് എല്ലാ നാടക കലാകാരന്മാർക്കും അവരുടെ കുടുബാംഗങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു, ഒപ്പം എനിക്ക് പ്രിയപ്പെട്ട ഒരു ചിത്രവും...അച്ഛനും - അമ്മയും (സായിക്കുമാർ- പ്രസന്ന) ‘സ്വാതിതിരുനാൾ’ നാടകത്തിൽ നിന്നും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വൈഷ്ണവി ത്രോ ബാക്ക് ചിത്രം പങ്കിട്ടിരിക്കുന്നത്.
താരപുത്രിയുടെ പോസ്റ്റിനു താഴെ ആരാധകര്‍ നിരവധി കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ആ അച്ചച്ഛന്റെയും അച്ഛന്റെയും അമ്മയുടെയുമൊക്കെ ചോര തന്നിലൂടെ ഒഴുകുന്നുണ്ട്. അഭിമാനിക്ക്. ഒപ്പം ദൈവത്തിന് നന്ദിയും..’ എന്നതടക്കമാണ് കമന്റുകള്‍.
നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് സായി കുമാര്‍ പ്രണയത്തിലാവുന്നത്. അന്ന് നാടകനടിയായി അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന നടി പ്രസന്നയായിരുന്നു ഭാര്യ. ഇരുവരും ഒരുമിച്ച്‌ നാടകത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇഷ്ടത്തിലാവുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW