Friday, March 13, 2026 Last Updated 43 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 08.15 AM

വയനാട് പുനരധിവാസം: ആദ്യഘട്ടത്തില്‍ 235 പേരും സമ്മതപത്രം നല്‍കി ; 2എ, 2ബി ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ന്

uploads/news/2025/03/771890/landslade-3.jpg

വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി 2എ, 2ബി ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ സമ്മതപത്രം നല്‍കാനാവും. ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളും സമ്മതപത്രം കൈമാറിയിട്ടുണ്ട്. ആദ്യഘട്ട പട്ടികയില്‍ പെട്ടവവര്‍ക്ക് സമ്മതപത്രം നല്‍കാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ മാത്രം 113 പേരാണ് സമ്മതപത്രം നല്‍കിയത്.

170 പേര്‍ വീടിനായും 65 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം കൈമാറിയത്. നേരത്തെ 10 സെന്റ് ഭൂമിയോ 40 ലക്ഷമോ എന്ന ആവശ്യം ഉന്നയിച്ച് സമ്മതപത്രം നല്‍കാന്‍ ദുരന്തബാധിതര്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുന്നില്ല എന്ന് കണ്ടതോടെ സമ്മതപത്രം നല്‍കാന്‍ ആക്ഷന്‍ കമ്മിറ്റികള്‍ ദുരന്തബാധിതരോട് ആവശ്യപ്പെടുകയായിരുന്നു.

വയനാട് പുനരധിവാസം സംബന്ധിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ ഇന്നലെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ മാസം 27 ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെയാണ് അനുമതി നല്‍കിയത്. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കണം. എസ്റ്റേറ്റിനുള്ള നഷ്ടപരിഹാരത്തുകയായി സര്‍ക്കാര്‍ 26 കോടി രൂപയാണ് നിശ്ചയിച്ചത്.

ഹൈക്കോടതിയില്‍ തുക കെട്ടിവെച്ചാല്‍, ഉടന്‍തന്നെ ആ ഭൂമി സര്‍ക്കാരിന് ഏറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് എസ്‌റ്റേറ്റുമായി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലൂം ദുരന്തനിവാരണ നിയമം അനുസരിച്ചാണ് സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം സര്‍ക്കാരിന് കോടതിയെ അറിയിക്കേണ്ടി വരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW