Saturday, March 14, 2026 Last Updated 52 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 03.10 PM

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ, യുപിയിൽ ദളിത് യുവതി മരിച്ച നിലയിൽ ;​‍ സർക്കാരിനെതിരെ പ്രതിപക്ഷം ​

അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന 22കാരിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
uploads/news/2025/03/771719/crime-images.gif
photo; representative image

ലക്നൌ: ഉത്തർ പ്രദേശിൽ 22കാരിയായ ദളിത് യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ബലിയ ജില്ലയിലെ ഗ്രാമത്തിൽ ഞായറാഴ്ചയാണ് യുവതിയുടെ മൃതദേഹം കൈ പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. സ്ഥലത്തേ ചൊല്ലിയുള്ള തർക്കം നില നിൽക്കുന്നതിനാൽ എതിരാളികൾ മകളെ കൊലപ്പെടുത്തി പക വീട്ടിയതാണെന്നാണ് വീട്ടുകാരുടെ സംശയം. അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന 22കാരിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

മാതാപിതാക്കള്‍ ചികിത്സയുമായി ബന്ധപ്പെട്ട് ലകനൗവ്വിലെ ആശുപത്രിയിലായിരുന്നതിനാല്‍ ഏതാനും ദിവസങ്ങളിലായി യുവതി വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഇല്ലെന്ന് പോലീസ് വിശദമാക്കുന്നത്.

പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും മരണ കാരണവും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിശദമാകൂവെന്നാണ് പോലീസ് വിശദമാക്കുന്നത്.
നിലത്ത് നിന്ന് ആറടിയിലേറെ ഉയരത്തിലാണ് യുവതിയുടെ മൃതദേഹം മരത്തില്‍ നിന്ന് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്രണയ ബന്ധത്തേ തുടര്‍ന്നുള്ള സംഭവമാണെന്ന വാദം പോലീസ് തള്ളി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW