Thursday, March 12, 2026 Last Updated 59 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 23 Mar 2025 06.51 PM

മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെയുണ്ടായ സംഘർഷം; ഏഴ് പേർ പിടിയിൽ

uploads/news/2025/03/771507/7.gif
photo - twitter

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ ഏഴ് പേര്‍ പിടിയില്‍. പാണ്ടിക്കാട് പോലീസാണ് പ്രതികളെ പിടികൂടിയത്. കൊടശ്ശേരി സ്വദേശികളായ തോരന്‍ സുനീര്‍, ആനക്കോട്ടില്‍ വീട്ടില്‍ വിജു, തോട്ടുങ്ങല്‍ അരുണ്‍ പ്രസാദ്, ചുള്ളിക്കുളവന്‍ ഷംനാന്‍, ചെമ്പ്രശ്ശേരി സ്വദേശി ബൈജു , കൊടശ്ശേരി സ്വദേശികളായ കാരക്കാടന്‍ സനൂപ്, ആനക്കോട്ടില്‍ സുമിത്ത് എന്നിവരാണ് പിടിയിലായത്. എന്നാല്‍ ഉത്സവത്തിനിടെ വെടിവെച്ച യുവാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ച നടന്ന ഉത്സവത്തില്‍ കൊടശ്ശേരി സ്വദേശികളും ചെമ്പ്രശ്ശേരി സ്വദേശികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ചെമ്പ്രശ്ശേരി സ്വദേശിയായ ലുഖ്മാന് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ലുഖ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘര്‍ഷമെന്നാണ് വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW