-->
പാലക്കാട് : മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ ഇ ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ . മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിനുപിന്നാലെ ഇസ്മായിൽ നടത്തിയ പാർട്ടി വിമർശനത്തിനാണ് നടപടി . ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് തീരുമാനിച്ചത്.
പരസ്യപ്രതികരണത്തിന് പിന്നാലെ സിപിഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി. ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.