Thursday, March 12, 2026 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 07.51 PM

ആശാവര്‍ക്കേഴ്‌സിന്റെ ഇന്‍സെന്റീവ് വര്‍ധന സമയബന്ധിതമായി പരിഗണിക്കും; രാജ്യസഭയില്‍ ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

asha workers

ആശാവര്‍ക്കേഴ്‌സിന്റെ ഇന്‍സെന്റീവ് വര്‍ധന സമയബന്ധിതമായി പരിഗണിക്കുമെന്ന് രാജ്യസഭയില്‍ ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ആരോഗ്യ മന്താലയത്തിന്റെ ഉന്നതതല സമിതി ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ആരോഗ്യമേഖലയുടെ വളര്‍ച്ചയില്‍ ആശാവര്‍ക്കേഴ്‌സിന്റെ സംഭാവന വലുതാണെന്നും അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നദ്ദ രാജ്യസഭയില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കേഴ്‌സിന്റെ ജോലി സാധ്യതയും ഇന്‍സെന്റീവും വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയിലും ആയുഷ്മാന്‍ ഭാരത് പദ്ധതിയിലും ജീവന്‍ ജ്യോതി ഭീമ യോജനയിലും ആശാവര്‍ക്കേഴ്‌സിനെയും കുടുംബത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശമാരുടെ ഇന്‍സെന്റീവ് കാലോചിതമായി വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW