Saturday, March 14, 2026 Last Updated 25 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 12.47 PM

കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഗീതിന്റെ് നേതൃത്വത്തിലുളള പ്രത്യേക സംഘമായിരുന്നു ദൗത്യം നടപ്പാക്കിയത്.
uploads/news/2025/03/769360/attck-whild-bor.gif
photo; representative image

തൃശ്ശൂർ: കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഗീതിന്റെ് നേതൃത്വത്തിലുളള പ്രത്യേക സംഘമായിരുന്നു ദൗത്യം നടപ്പാക്കിയത്.

ഇന്നലെ രാത്രിയോടെയാണ് പന്നികളെ പിടികൂടാൻ ആരംഭിച്ചത്. കാണിയാമ്പൽ, നെഹ്റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 14 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. .

കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നിരവധി തവണ കർഷകർ കുന്നംകുളം നഗരസഭയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള നടപടി.

Ads by Google
Ads by Google
TRENDING NOW