തിരുവനന്തപുരം: എഫ്‌സിആര്‍ഐ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്ന എഫ്.സി.ആര്‍എ ഭേദഗതി പിന്‍വിക്കണമെന്ന് വി ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെയും അവര്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയമ ഭേദഗതി പ്രതികൂലമായി ബാധിക്കും. അതിനാല്‍ തീരുമാനം പിൻവലിക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിയന്ത്രണ നിയമ(എഫ്‌സിആര്‍എ) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ ഭേദഗതി നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
സന്നദ്ധ മേഖലയില്‍ രാജ്യത്തിന്റെ അഭിമാനമായ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കും. ഈ ബില്ലിനെതിരെ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം ശക്തമായിക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.