Sunday, March 29, 2026 Last Updated 9 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Mar 2026 06.43 PM

ജനറൽ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾ മത്സരിക്കേണ്ടി വരുന്നത് അനിവാര്യം ; നാസര്‍ ഫൈസി കൂടത്തായി

umar faizi mukkam ,  necessity nasser faizi
photo - facebook

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രംഗത്തെത്തിയ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തെ തളളി നാസര്‍ ഫൈസി കൂടത്തായി. സ്ത്രീസംവരണ സീറ്റുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണെന്നും ജനറല്‍ സീറ്റുകളില്‍ മുസ്‌ലിം സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ ഇമേജ്, അവരെ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്കിടയിലും പൊതുസമൂഹത്തിലും ചിലര്‍ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ചുകൊണ്ട് ലീഗ് സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ നേരത്തെ പറഞ്ഞത് കാലിക നിലപാടാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു .

ജനറല്‍ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്ന് മുശാവറ അംഗം ഉമര്‍ഫൈസി മുക്കം പറഞ്ഞിരുന്നു. സമസ്തയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ലീഗിന് നല്ലതെന്നും പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് പരിഗണന ലഭിച്ചെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. '

Ads by Google
Sunday 29 Mar 2026 06.43 PM
YOU MAY BE INTERESTED
Ads by Google
Ads by Google