തിരുവനന്തപുരം: കൊടുംചൂടിൽ ഡിമാന്റ് കൂടിയതോടെ ചെറുനാരങ്ങക്ക് പൊള്ളുംവില ..കിലോഗ്രാമിനു 150–160 രൂപ വരെയായി ചില്ലറവില . ഒരാഴ്ച മുൻപ് കിലോഗ്രാമിന് 120 രൂപയായിരുന്നു ചെറുനാരങ്ങാ വില. അച്ചാർ ഉത്പാദനത്തെയും വിലവർദ്ധന ബാധിച്ചുതുടങ്ങി. തമിഴ്നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് പ്രധാനമായും നാരങ്ങ എത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഉയരാനാണ് സാധ്യത .
പല ബേക്കറികളിലും നാരങ്ങവെള്ളം, സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും കൂട്ടി. ചില ബേക്കറികളിൽ 25 രൂപവരെ സോഡാനാരങ്ങാ വെള്ളത്തിന് ഈടാക്കുന്നുണ്ട്. ചൂടു കൂടിയതോടെ, നാരങ്ങ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമായി വ്യാപാരികൾ പറയുന്നത്.