പാലക്കാട്: തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. മുഴുൻ സമയംവും രാഷ്ടീയ പ്രവർത്തനത്തിനായി മാറ്റവെക്കുമെന്നും പിഷാരടി പറഞ്ഞു.
എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എന്റെ ശബ്ദം ഉയരണം.അതിനായുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവര്‍ത്തിക്കുന്ന ആളാണ്.
അതേസമയം പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസും സിസ്റ്റവും അതിനുള്ള എല്ലാ നടപടിയും സ്വീകരിക്കണമെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.