Sunday, March 29, 2026 Last Updated 51 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Mar 2026 04.56 PM

എസ്ഡിപിഐ - എൽഡിഎഫ് ഡീൽ ; നേമത്ത് പിന്തുണ ശിവൻകുട്ടിക്ക് , കഴിഞ്ഞതവണയും സിപിഎമ്മിനെ പിന്തുണച്ചു

sdpi , cpm
photo - facebook

തിരുവനന്തപുരം: നേമത്ത് സിപിഎം സ്ഥാനാർഥി വി. ശിവൻകുട്ടിക്കാണ് തങ്ങളുടെ പിന്തുണയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എസ്ഡിപിഐ പിന്തുണ ശിവൻകുട്ടിക്കായിരുന്നു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയാതിരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേമം ബിജെപിക്ക് ജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പഠനം നടത്തിയപ്പോൾ ബിജെപിയും സിപിഎമ്മുമാണ് മുന്നിലുള്ളതെന്ന് മനസിലായി. അങ്ങനെ ബിജെപിക്കെതിരേയുള്ള നിലപാടിന്റെ പേരിൽ സിപിഎമ്മിനെ പിന്തുണച്ചു. ഞങ്ങളുടെ കാഴ്ചപ്പാട് ശരിയാണെന്ന് ഫലം വന്നപ്പോൾ മനസിലായി. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്'', സി.പി.എ. ലത്തീഫ് പറഞ്ഞു.

സിപിഎം-എസ്ഡിപിഐ ഡീൽ എന്ന കോൺഗ്രസ് ആരോപണം വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതിനിടെ, എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമായ മറുപടി നൽകിയില്ല.

Ads by Google
Sunday 29 Mar 2026 04.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google