Monday, March 23, 2026 Last Updated 0 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 02.23 PM

വിവാദ പരാമര്‍ശം: ബി ഗോപാലകൃനെതിരെ ഒരു പക്ഷെ നടപടിയുണ്ടായേക്കാം ​; ഗുരുവായൂരില്‍ ഡമ്മി സ്ഥാനാർത്ഥി പത്രിക നൽകി ബിജെപി

ഗോപാലകൃഷ്ണന്റെ്‌ വിവാദ പരാമർശത്തിനെതിരെ എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും പരാതിയുമായി രംഗത്തെത്തിയിരുന്നു
b gopalakrishnan
photo - facebook

തൃശൂർ: ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയായ ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വിവാദമായതോടെ 'കരുതലു'മായി ബിജെപി. ഗോപാലകൃഷ്ണന് പുറമെ ഡമ്മി സ്ഥാനാർത്ഥിയെക്കൂടി ബിജെപി രംഗത്തിറക്കി. തൃശൂർ നോർത്ത് ജില്ലാ സെക്രട്ടറിയായ കെ.ആർ. ബൈജുവാണ് ഡമ്മി സ്ഥാനാർത്ഥി. ഗോപാലകൃഷ്ണനും കെ ആർ ബൈജുവും നാമനിർദ്ദേശ പത്രിക നൽകി.

ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎ ഇല്ല എന്ന ഗോപാലകൃഷ്ണന്റെ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. 'അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല' എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.

ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി ഷീബ എസ് നല്‍കിയ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ എഫ്‌ഐആര്‍ ചുമത്തിയത്. കേരള പീപ്പിള്‍സ് റെപ്രസന്റേഷന്‍ ആക്ട് 125, ബിഎന്‍എസ് 192 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വർഗീയ പ്രസ്താവനയിൽ ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഗോപാലകൃഷ്ണന്റെ്‌ വിവാദ പരാമർശത്തിനെതിരെ എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും പരാതിയുമായി രംഗത്തെത്തിയിരുന്നു

Ads by Google
Monday 23 Mar 2026 02.23 PM
YOU MAY BE INTERESTED
Ads by Google
Ads by Google