ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് എത്തിയ അഭിനേത്രിയാണ് സംയുക്ത മേനോൻ. മലയാള സിനിമകളിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും ‘കടുവ’യ്ക്കുശേഷം സംയുക്ത മലയാളം വിട്ട് തമിഴിലേക്കും തെലുങ്കിലേക്കുമാണ് തന്റെ കരിയര്‍ വികസിപ്പിച്ചത്. തീവണ്ടി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംയുക്ത പിന്നീട് എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ് ,വെള്ളം,കടുവ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.
മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു തന്നെയാണ് താരം അന്യഭാഷയിലേക്ക് ചേക്കേറിയത്. അവിടെയും തന്റേതായ ഒരു ഇരിപ്പിടം നേടിയെടുക്കാന്‍ സംയുക്തയ്ക്ക് കഴിഞ്ഞു. പവൻ കല്യാണിനൊപ്പം ഭീംല നായക് ചെയ്തശേഷം തെലുങ്കിൽ നിന്നാണ് നടിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്. കന്നഡത്തിലും തെലുങ്കിലുമൊക്കെ സിനിമാ തിരക്കുകളിലാണിപ്പോൾ താരം. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരം ഹോട്ട് ഗ്ലാമര്‍ ചിത്രങ്ങള്‍ അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഡിസൈനര്‍ സില്‍ക്ക് സാരിയില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഐടിആര്‍എച്ച് ഡിസൈനേഴ്സിന്റെ മയൂർ ശിൽപ് സാരിയിലാണ് താരം തിളങ്ങുന്നത്. മിറര്‍ വര്‍ക്കുള്ള ചന്ദേരി സിൽക്ക് ടിഷ്യൂ ഫാബ്രിക്കിലാണ് സാരി. ലാമ്പി ഗോട്ട വര്‍ക്കുള്ള ചന്ദേരി സിൽക്കിലാണ് ബ്ലൗസ്. ഗോട്ടയും ഗുംഗ്രൂസുമുള്ള വലിയ ബോര്‍ഡറാണ് ഈ സാരിയുടെ ഏറ്റവും വലിയ ആകര്‍ഷണം. വൈഡ് ഓപ്പൺ മിറർ വർക്കുള്ള ബ്ലൗസില്‍ ഹോട്ട് ലുക്കിലാണ് താരം. എക്സ്ട്രീം ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ പോലും ഞെട്ടുകയാണ്. ലൂക്കിംഗ് ഹോട്ട്, ബോളിവുഡ് ദിവയെപ്പോലെയുണ്ട്, ലുക്കിംഗ് സ്റ്റണിംഗ് എന്നതടക്കമാണ് കമന്റുകള്‍.
വിരുപക്ഷയാണ് അവസാനം തിയേറ്ററുകളിലെത്തിയ സംയുക്തയുടെ ബിഗ് ബജറ്റ് സിനിമ. പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ‘സ്വയംഭു’, രാഷ്ട്രീയവും വൈകാരികവുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വരാനിരിക്കുന്ന പ്രൈം വീഡിയോ ഒറിജിനൽ സീരീസ് ഗുവ്വാല ചെരുവു ഘട്ട് എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.