Sunday, March 22, 2026 Last Updated 5 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 12.20 PM

' ഉറക്കഗുളിക, തിയേറ്ററില്‍ കണ്ട് പണം കളയരുത്' ; ' ധുരന്ധര്‍ 2' വിനെ വിമര്‍ശിച്ച് രമ്യ

slams, calls

രണ്‍വീര്‍ സിങ്- ആദിത്യ ധര്‍ ചിത്രം ' ധുരന്ധര്‍ ദ റിവഞ്ചി' നെതിരെ നടിയും മുന്‍ എംപിയുമായ രമ്യ. പ്രൊപ്പഗാണ്ട ചിത്രമാണ് ധുരന്ധര്‍ 2 എന്നാണ് രമ്യ പറയുന്നത്. ചിത്രത്തിന്റെ സംവിധാനവും സംഭാഷണവും എഡിറ്റിങും പശ്ചാത്തല സംഗീതവുമെല്ലാം ദയനീയമാണെന്നും രമ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രമ്യയുടെ വാക്കുകളിലേക്ക്:

ധുരന്ധര്‍ 2 കണ്ടു. പ്രതീക്ഷയുള്ളൊന്ന് എങ്ങനെയാണ് ക്ഷമാപരീക്ഷണം ആക്കി മാറ്റുന്നത് എന്നതിലൊരു മാസ്റ്റര്‍ ക്ലാസ് തന്നെയാണ് ചിത്രം. വളരെ ബോറിങ് ആയൊരു വിഷയത്തിലുള്ള ഒരിക്കലും അവസാനിക്കാത്ത അധ്യായങ്ങള്‍ വായിക്കുന്നത് പോലെയായിരുന്നു. ഒരു ഘട്ടത്തില്‍ തലച്ചോര്‍ പരാജയം സമ്മതിക്കുകയും, മുന്നില്‍ തുറന്നു കാണിക്കപ്പെടുന്ന അതിക്രമം കണ്ട് നിസ്സഹായമായി പൊട്ടിച്ചിരിക്കാന്‍ തുടങ്ങുകയും ചെയ്യും.

നിങ്ങള്‍ക്കീ ചിത്രം കാണണം എന്നുണ്ടെങ്കില്‍, സ്വയം ഒരു ഫേവര്‍ ചെയ്യുക, നിങ്ങളുടെ പണവും സമയവും തിയേറ്ററിന് വേണ്ടി നഷ്ടപ്പെടുത്തരുത്. ഇത് തീര്‍ത്തും, പോസ്-സ്‌ക്രോള്‍ ഫോണ്‍-ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്ന കണ്ടന്റാണ്. ഒരു ക്ലിക് അകലെ രക്ഷാമാര്‍ഗ്ഗമുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലൂടെ കാണുന്നതാകും ഏറ്റവും നല്ലത്.

സംവിധാനം, സംഭാഷണം, എഡിറ്റിങ്, പശ്ചാത്തല സംഗീതം, അഭിനയം എല്ലാം നിലവാരമില്ലാത്തതാണ്. മാര്‍ച്ച് 19 നാണ് റിലീസെന്ന കാര്യം ആരും അവരെ ഓര്‍മിപ്പിച്ചിരുന്നില്ലെന്ന് തോന്നു. അല്ലെങ്കില്‍ ഹാ പെര്‍ഫെക്ട് ആണ്, അയച്ചോളൂ എന്ന് അറിഞ്ഞു കൊണ്ട് പറഞ്ഞ് വിട്ടതുമാകാം. ധുരന്ധര്‍ 1 ല്‍ ആളുകള്‍ കയ്യടിക്കുകയും വൈബ് ചെയ്യുകയും ചെയ്തു. അവിടെ ഊര്‍ജ്ജമുണ്ടായിരുന്നു. എന്‍ഗേജ്‌മെന്റുണ്ടായിരുന്നു. ഇത് പ്രേക്ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ല. തിയേറ്ററിലെ നിരാശ നമുക്ക് മനസിലാകും.

പിന്നെ, രണ്‍വീര്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് പറയുന്നവരോട്, എന്താണ് അയാള്‍ ശരിക്കും മുന്നോട്ട് കൊണ്ടു പോകുന്നത്? എനിക്ക് കാണാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ മുടി മാത്രമാണ്. ആദ്യ ഭാഗത്ത് അദ്ദേഹത്തിന്റെ മുടിയ്ക്ക് വ്യക്തിത്വവും സാന്നിധ്യവും ക്യാരക്ടറുമുണ്ടായിരുന്നു. പക്ഷെ ഇവിടെ ഉണ്ടേന്നേയുള്ളൂ. എല്ലാത്തിന്റേയും ഇടയില്‍ കയറി നിന്ന് വഴി മുടക്കുന്നു. സഹനടനുള്ള നോമിനേഷനുള്ള യോഗ്യതയുണ്ട്.

പിന്നെ വയലന്‍സ്. ഇതൊരു സിനിമയേയല്ല. കണ്ണില്‍ കാണുന്നതല്ലെല്ലാം എങ്ങനെ ക്രിയാത്മകമായി ആക്രമിക്കാന്‍ ഉപയോഗിക്കാം എന്നുള്ളതിന്‌റ വിഷ്വല്‍ ഹാന്റ് ബുക്കാണ് (അങ്ങനൊന്ന് ഉണ്ടാകേനെ പാടില്ല). സിറിഞ്ച്, കത്തി, മുള്ളുള്ള പന്തുകള്‍, അറക്കവാള്‍, ചങ്ങല, തോക്ക്, ബോംബ്, ബസൂക്ക, ഷട്ടര്‍, എല്ലാത്തിനേയും അവര്‍ ആയുധങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഓരോ സീനും തൊട്ടടുത്ത സീനിനേക്കാളും കൂടുതല്‍ വയലന്‍സ്/കോമഡി ആക്കുന്നത് എങ്ങനെ എന്ന് മാത്രമാണ് സംവിധായകന്‍ സ്വയം ചോദിച്ചിരുന്നത്. ഒടുവിലത് ഞെട്ടലൊക്കെ കടന്ന് വെറും തമാശയായി മാറുന്നു. രണ്ട് കാലം വെട്ടിക്കളയുന്നു, ശരീരം മണ്ണെണ്ണയില്‍ മുക്കിയെടുക്കുന്നു. എന്നിട്ടും അയാള്‍ ടെഡ് ടോക്കിലെന്നത് പോലെ സംസാരിക്കുകയാണ്. മെഡിക്കല്‍ സയന്‍സ് സിന്ദാബാദ്. ഓസ്‌കര്‍ മറന്നേക്കൂ, നെബേല്‍ സമ്മാനം തന്നെ കിട്ടും.

ചുരുക്കി പറഞ്ഞാല്‍, ധുരന്ധര്‍ 2 കടുത്ത നിരാശയാണ്. പരമാവധി ഉറക്കഗുളികയോ കോമഡിയോ. ആദ്യ ഭാഗത്തിന് നിങ്ങള്‍ കയ്യടിച്ചിട്ടുണ്ടാകാം, പക്ഷെ ഇത്തവണ നിങ്ങള്‍ എന്തിന് രണ്ടാം ഭാഗം എന്ന് ചോദിച്ചു പോകും. രണ്‍വീര്‍, നിങ്ങള്‍ക്ക് ഇതിലും മികച്ചത് സാധിക്കും. ആദിത്യ ധര്‍, ജിങ്കോയിസവും പ്രൊപ്പഗാണ്ടയും പഴഞ്ചനായിരിക്കുന്നു. മതിയാക്കൂ.

Ads by Google
Sunday 22 Mar 2026 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google