Sunday, March 22, 2026 Last Updated 1 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 01.32 PM

വിവാഹ സര്‍ട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങള്‍ ഒരേ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്; ലിസിയുമായി വീണ്ടും ഒന്നിച്ചെന്ന് പ്രിയദര്‍ശന്‍

are, back

മലയാളികള്‍ക്ക് സുപരിചിതരാണ് പ്രിയദര്‍ശനും ലിസിയും. നീണ്ട കാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. എന്നാല്‍ ഇന്ന് വേര്‍ പിരിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മിഡ് ഡേയോടായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

'' വിവാഹ സര്‍ട്ടിഫിക്കറ്റ് ഒഴികെ, ഞങ്ങള്‍ പഴയതു പോലെ ഒരേ ജീവിതം തന്നെയാണ് ഇപ്പോള്‍ നയിക്കുന്നത്'' എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഈ വര്‍ഷം ജനുവരിയില്‍ സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദര്‍ശനും ലിസിയും ഒന്നിച്ചെത്തിയത് മുതല്‍ ഇരുവരും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. അടുത്തിടെ ഇരുവരും മമ്മൂട്ടിക്കൊപ്പമുളള ചിത്രം ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥുമാണ് അച്ഛനും അമ്മയും ഒരുമിക്കാന്‍ വഴിയൊരുക്കിയത്. ആറോ എട്ടോ മാസം മുമ്പ് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1990 ലാണ് ലിസിയും പ്രിയനും വിവാഹം കഴിക്കുന്നത്. 24 വര്‍ഷത്തെ ദാമ്പത്യ ജീവിത്തതിന് ശേഷമാണ് ഇരുവരും പിരിയുന്നത്. എന്തുകൊണ്ട് പിരിയുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു.

Ads by Google
Sunday 22 Mar 2026 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google