Sunday, March 22, 2026 Last Updated 28 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 03.37 PM

' കറുപ്പില്‍ നായകനായി ആദ്യം പരിഗണിച്ചത് വിജയ്‌യെ, അദ്ദേഹത്തോട് കഥയും പറഞ്ഞു, പക്ഷേ' ; ആര്‍ജെ ബാലാജി പറയുന്നു

his, movie

സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കറുപ്പ്'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. പക്കാ മാസ് എന്റര്‍ടെയ്‌നര്‍ ആയെത്തുന്ന ചിത്രം മെയ് 14നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ സൂര്യയ്ക്ക് മുന്‍പ് താന്‍ വിജയ്‌യെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നതെന്ന് പറയുകയാണ് ബാലാജി ഇപ്പോള്‍.

"2023 ഓഗസ്റ്റിലാണ് ഞാൻ കറുപ്പ് എഴുതാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ എന്റെ ആശയം വലുതാകാൻ തുടങ്ങി. അപ്പോൾ എനിക്ക് വലിയൊരു താരത്തെ ആവശ്യമായി വന്നു. അങ്ങനെയാണ് ഞാൻ വിജയ് സാറിന്റെ അടുത്തേക്ക് പോകുന്നത്.

സാറിനോട് കഥ പറഞ്ഞപ്പോൾ, അത് ഉടൻ ചെയ്യാൻ കഴിയുമോ എന്നായിരുന്നു എന്നോട് ചോദിച്ചത്. എന്റെ സ്റ്റൈലിലുള്ള വളരെ സോഫ്റ്റായ ഫാമിലി എന്റർടെയ്നറിനായി അദ്ദേഹം ആ​ഗ്രഹിച്ചിരുന്ന സമയമായിരുന്നു അത്. എന്നാൽ എനിക്ക് കുറച്ചു കൂടുതൽ സമയം ആവശ്യമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

പക്ഷേ പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാലും എനിക്ക് സന്തോഷമേയുള്ളൂ. കാരണം അദ്ദേഹവുമായുള്ള ചർച്ചകൾക്കിടയിൽ തിരക്കഥയിൽ പല മാറ്റങ്ങളുമുണ്ടായി. പിന്നീട് ഞാൻ അതേ കഥ സൂര്യ സാറിനോട് പറഞ്ഞു. അദ്ദേഹം ഈ സിനിമയിലേക്ക് വന്നതിന് ശേഷം ചില മാറ്റങ്ങൾ ഞാൻ തിരക്കഥയിൽ വരുത്തിയിരുന്നു".ആർ ജെ ബാലാജി പറഞ്ഞു.

തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നു. സായ് അഭ്യങ്കാര്‍, ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Sunday 22 Mar 2026 03.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google